വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ സ്വർണ മെഡൽ ജേതാവ്!

50ാം വയസിൽ വെങ്കലം നേടി ഇന്ത്യയുടെ മെയ്രാജ് അഹമ്മദ് ഖാൻ
Vaibhav Sooryavanshi batting
Vaibhav Sooryavanshix
Updated on: 
1 min read

‌ന​ഗോയ: ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യ 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവും നേടി 85 മെഡലുകളുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ മെഡലുകളുടെ എണ്ണം കുറഞ്ഞെങ്കിലും ശ്രദ്ധേയമായ ചില മെഡൽ നേട്ടങ്ങൾ ഇന്ത്യയെ സംബന്ധിച്ച് പ്രതീക്ഷയാണ്. ക്രിക്കറ്റ്, കബഡി, ഹോക്കി പോരാട്ടങ്ങളിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ സ്വർണം സ്വന്തമാക്കി.

15 വയസിൽ സ്വർണം

ഇന്ത്യക്കായി ഏഷ്യൻ ​ഗെയിംസിൽ സ്വർണ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി മാറി. 15ാം വയസിലാണ് താരം സുവർണ ജേതാവായത്. ക്രിക്കറ്റ് ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ സ്വർണം നിലനിർത്തിയപ്പോൾ ടീമിലെ നിർണായക താരമായി വൈഭവുമുണ്ടായിരുന്നു. ഫൈനലിൽ തുടരെ രണ്ട് സിക്സുകൾ തൂക്കി മികച്ച തുടക്കം നൽകാനും വൈഭവിന് സാധിച്ചു. 9 പന്തിൽ 15 റൺസാണ് കലാശപ്പോരിൽ വൈഭവ് അടിച്ചെടുത്തത്.

Vaibhav Sooryavanshi batting
'32ല്‍ 32' കളിയും ജയിച്ചു! റെക്കോര്‍ഡില്‍ നദാലിനെ വെട്ടി ജോക്കോവിച്

50ാം വയസിലും ഉന്നം തെറ്റാതെ

​ഗെയിംസിൽ ഇന്ത്യക്കായി മെഡൽ നേടിയ ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടം ഷൂട്ടിങ് താരവും ഒളിംപ്യനുമായ മെയ്രാജ് അഹമ്മദ് ഖാനാണ്. 50ാം വയസിൽ പുരുഷൻമാരുടെ സ്കീറ്റ് ഷൂട്ടിങ് ടീം ഇനത്തിൽ അനന്ത്ജീത് സിങ് നരുക, ഭവ്തേജ് സിങ് ​ഗിൽ എന്നിവർക്കൊപ്പം മത്സരിച്ച് അദ്ദേഹം വെങ്കലം നേടി. 20 വർഷത്തിലധികമായി അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന മെയ്രാജ് അഹമ്മദ് ഖാൻ ഐഎസ്എസ്എഫ് ലോകകപ്പിൽ 3 സ്വർണ മെഡൽ നേടിയിട്ടുണ്ട്. ഏഷ്യൻ ​ഗെയിംസിലെ താരത്തിന്റെ ആദ്യ മെഡലാണ് ന​ഗോയയിൽ നേടിയ വെങ്കലം.

പുരുഷൻമാരുടെ സ്കീറ്റ് ഷൂട്ടിങിൽ വെള്ളി നേടിയ കുവൈറ്റിന്റെ അബ്ദുല്ല അൽ റഷീദിയാണ് ഏഷ്യൻ ​ഗെയിംസിൽ ഏറ്റവും പ്രായമുള്ള മെഡൽ ജേതാവ്. താരം 63ാം വയസിലാണ് ഷൂട്ടിങ് വെള്ളി സ്വന്തമാക്കിയത്.

വ്യക്തി​ഗത ഇനങ്ങളിൽ ഇതാദ്യമായി ചില സ്വർണ നേട്ടങ്ങളും ഇന്ത്യ ഇത്തവണ ​ഗെയിംസിൽ സ്വന്തമാക്കി. വനിതകളുടെ അമ്പെയ്ത്ത് റിക്കർവ് വിഭാ​ഗത്തിലെ ആദ്യ സ്വർണ മെഡൽ 17കാരിയായ കുംകും മൊഹോദ് ഇന്ത്യക്ക് സമ്മാനിച്ചു. ​ഗോൾഫിൽ ആദ്യമായി ഇത്തവണ സ്വർണം നേടി. പ്രണവി ഊർസാണ് ഇന്ത്യക്ക് നേട്ടം സമ്മാനിച്ചത്. വനിതാ ട്രാപ് ഷൂട്ടിങിലും ഇന്ത്യ ഇത്തവണ ആദ്യമായി സ്വർണം വെടിവച്ചിട്ടു. നീരു ദണ്ഡയാണ് ചരിത്രമെഴുതിയത്.

Vaibhav Sooryavanshi batting
ബാറ്റർക്ക് പണി ഇല്ല, ബൗളർ എറിഞ്ഞ ബൗൺസർ തന്നെ സിക്സ്! (വിഡിയോ)
Vaibhav Sooryavanshi batting
ഇന്ത്യയിൽ വന്ന് 'ക്രിക്കറ്റ്' കളിച്ച് 'ഉറുഗ്വെ ഫുട്‌ബോള്‍ ടീം'! (വിഡിയോ)
Summary

At just 15, Vaibhav Sooryavanshi became India’s youngest-ever Asian Games gold medallist. The teenage batting sensation was part of the Indian men’s cricket team that defeated Pakistan by 19 runs in the final to win gold

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com