'81 റണ്‍സ്', വൈഭവിന്റെ വണ്ടര്‍ ബാറ്റിങ്; 'വൈറ്റ് വാഷ്' പ്രതീക്ഷയിൽ ഇന്ത്യ

സിംബാബ്‌വെയ്ക്ക് 193 റണ്‍സ് വിജയ ലക്ഷ്യം
Vaibhav Sooryavanshi batting
Vaibhav Sooryavanshix
Updated on
1 min read

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ 193 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.

വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്. ഈ പരമ്പരയില്‍ താരം നേടുന്ന രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയും കരിയറിലെ രണ്ടാം ടി20 അര്‍ധ ശതകവുമാണ് താരം സ്വന്തമാക്കിയത്. 31 പന്തിലാണ് താരം 50ല്‍ എത്തിയത്. 49 പന്തില്‍ 4 സിക്‌സും 8 ഫോറും സഹിതം വൈഭവ് 81 റണ്‍സുമായി മടങ്ങി. 15കാരനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മ ഇത്തവണയും നിരാശപ്പെടുത്തി. തുടരെ നാലാം പോരാട്ടത്തിലും താരത്തിനു രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. മൂന്നാം പോരില്‍ അഭിഷേക് 2 റണ്‍സുമായി മടങ്ങി.

കഴിഞ്ഞ മത്സരത്തിലെ ഹീറോ ഇഷാന്‍ കിഷന്‍ ഭേദപ്പെട്ട ബാറ്റിങ് നടത്തി മടങ്ങി. താരം 29 റണ്‍സുമായി പുറത്തായി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 18 പന്തില്‍ 27 റണ്‍സെടുത്ത് പുറത്തായി.

Vaibhav Sooryavanshi batting
ടി20 ഒന്നാം റാങ്ക് തിരികെ പിടിച്ച് ഇന്ത്യ; വീണ്ടും തലപ്പത്ത്

ആറാമനായി ക്രീസിലെത്തിയ റിങ്കു സിങിന്റെ കാമിയോ ഇന്നിങ്‌സാണ് സ്‌കോര്‍ 190 കടത്തിയത്. താരം 14 പന്തില്‍ 25 റണ്‍സുമായി പുറത്തായി. ഒരു സിക്‌സും രണ്ട് ഫോറും റിങ്കു പറത്തി. തിലക് വര്‍മ 9 പന്തില്‍ 11 റണ്‍സുമായും പുറത്താകാതെ നിന്നു.

സിംബാബ്‌വെയ്ക്കായി ബ്രാഡ് ഇവാന്‍സ് 2 വിക്കറ്റെടുത്തു. സിക്കന്ദര്‍ റാസ, ബ്ലസിങ് മുസരബാനി, വെസ്ലി മധേവരെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ത്തിനു ഉറപ്പിച്ചാണ് മൂന്നാം പോരിനിറങ്ങുന്നത്. ഇതും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ നോക്കുന്നത്. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ശേഷം ഇന്ത്യ നേടുന്ന ആദ്യ ടി20 പരമ്പര കൂടിയാണിത്. വൈറ്റ് വാഷ്, വിജയത്തിന്റെ തിളക്കം കൂട്ടും.

Vaibhav Sooryavanshi batting
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; വെയ്റ്റ്ലിഫ്റ്റിങിൽ ഋഷികാന്ത സിങിന് വെള്ളി
Vaibhav Sooryavanshi batting
3, 5, 8... അഭിഷേകിന് പ്രശ്നമില്ല; പക്ഷേ സഞ്ജു 'ഫോമിൽ' കളിക്കണം!
Vaibhav Sooryavanshi batting
'അംപയറേ ശരിക്കും ഞാൻ നോട്ടൗട്ട് ആണോ? ഒന്ന് നോക്കാമോ!'
Summary

India posted 192 on the board in the third and final T20I against Zimbabwe in Harare on Sunday, riding on another sparkling knock from Vaibhav Sooryavanshi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com