ജയം ആർക്കൊപ്പം? ഇന്ന് കാണാം കൊൽക്കത്ത- പഞ്ചാബ് ബ്ലോക്ക്ബസ്റ്റർ; തുടർ തോൽവിക്ക് പരിഹാരം തേടി നൈറ്റ്റൈഡേഴ്സ്

ജയം ആർക്കൊപ്പം? ഇന്ന് കാണാം കൊൽക്കത്ത- പഞ്ചാബ് ബ്ലോക്ക്ബസ്റ്റർ; തുടർ തോൽവിക്ക് പരിഹാരം തേടി നൈറ്റ്റൈഡേഴ്സ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിങ്സ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. അഹമ്മദാബാദിൽ വൈകിട്ട് 7.30നാണ് മത്സരം. ഈ സീസണിൽ അഹമ്മദാബാദിൽ നടക്കുന്ന ആദ്യ ഐപിഎൽ മത്സരം കൂടിയാണിത്. ഇരു ടീമുകളും ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല എന്നതിനാൽ പോരാട്ടം കനക്കും. 

തുടർ തോൽവികളെ തുടർന്ന് പട്ടികയിൽ ഏറ്റവും അവസാനമാണ് കൊൽക്കത്ത. ബാറ്റിങാണ് കൊൽക്കത്തയ്‌ക്ക് തലവേദന. ഓയിൻ മോർഗനടക്കമുള്ളവർ ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. ബൗളിങ് വിഭാഗം പിന്നെയും മെച്ചമാണ്. അഞ്ച് മത്സരങ്ങളിലും നാലും തോറ്റാണ് ടീം നിൽക്കുന്നത്. അതിനാൽ തന്നെ ഇന്ന് വിജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് ലക്ഷ്യം.

സമാനമായാണ് പഞ്ചാബിന്റേയും മുന്നോട്ടുള്ള പോക്ക്. എങ്കിലും അവസാന പോരിൽ കരുത്തരായ മംബൈ ഇന്ത്യൻസിനെ വീഴ്ത്തി എന്ന ആത്മവിശ്വാസം പഞ്ചാബിനുണ്ട്. സ്ഥിരതയുള്ള പ്രകടനം ഇല്ലാത്തത് സീസണിൽ ടീമിന് തിരിച്ചടിയാകുന്നത്. ആരാധകർക്ക് തീപ്പാറും പോരാട്ടം തന്നെ ഇന്ന് കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com