700 റണ്‍സ്! വിജയ് ഹസാരെ ട്രോഫിയില്‍ റെക്കോര്‍ഡിട്ട് ദേവ്ദത്ത് പടിക്കല്‍

മലയാളി താരങ്ങളുടെ കരുത്തില്‍ മുംബൈ വീഴ്ത്തി കര്‍ണാടക സെമിയില്‍
Devdutt Padikkal batting
Devdutt Padikkalx
Updated on
1 min read

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ചരിത്രമെഴുതി കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ഇത്തവണത്തെ പോരാട്ടത്തിലും 700 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്ത് തുടരെ രണ്ട് സീസണുകളില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി ദേവ്ദത്ത് മാറി. താരത്തിന്റെ മികവില്‍ മുംബൈയെ വീഴ്ത്തി കര്‍ണാടക സെമിയിലേക്ക് മുന്നേറുകയും ചെയ്തു.

ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മുംബൈക്കെതിരെ ഇറങ്ങുമ്പോള്‍ നാഴികക്കല്ല് പിന്നിടാന്‍ മലയാളി താരത്തിനു 60 റണ്‍സ് മതിയായിരുന്നു. പോരാട്ടത്തില്‍ 95 പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ നിന്നാണ് താരം ഇത്തവണയും 700 മുകളില്‍ സ്‌കോര്‍ ചെയ്തത്.

മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, നാരായണ്‍ ജഗദീശന്‍, കര്‍ണാടക ടീമിലെ ദേവ്ദത്തിന്റെ സഹ താരവും മലയാളിയുമായ കരുണ്‍ നായര്‍ എന്നിവര്‍ ഒരു സീസണില്‍ 700നു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ രണ്ട് തവണ ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത് ആദ്യമാണ്.

Devdutt Padikkal batting
അപ്രതീക്ഷിതം; ഓസീസ് വനിതാ ഇതിഹാസം അലിസ്സ ഹീലി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നു

മത്സരത്തില്‍ അനായാസ വിജയമാണ് കര്‍ണാടക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.

മഴയും വെളിച്ചക്കുറവും മൂലം കര്‍ണാടകയുടെ ലക്ഷ്യം 33 ഓവറില്‍ 133 ആക്കി (വിജെഡി മെത്തേഡ്) പുനര്‍നിര്‍ണയിച്ചു. 33 ഓവറും പന്തെറിഞ്ഞപ്പോള്‍ കര്‍ണാടക 187 റണ്‍സുയര്‍ത്തിയാണ് ജയം തൊട്ടത്. ഒരു വിക്കറ്റ് മാത്രമാണ് അവര്‍ക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (12) ആണ് ഔട്ടായത്.

ദേവ്ദത്തിനൊപ്പം മലയാളി താരം കരുണ്‍ നായരും വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. 80 പന്തില്‍ 74 റണ്‍സുമായി കരുണ്‍ പുറത്താകാതെ ക്രീസില്‍ നിന്നു ടീമിനെ ജയത്തിലേക്ക് നയിച്ചു.

Devdutt Padikkal batting
ബാഴ്‌സയോട് തോറ്റു, ഷാബി അലോണ്‍സോയുടെ പണി പോയി! റയല്‍ മാഡ്രിഡ് പരിശീലകനെ പുറത്താക്കി
Summary

Devdutt Padikkal created history by becoming the first batter to score 700 runs in multiple Vijay Hazare Trophy seasons.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com