രാജ്യം കാത്തിരിക്കുന്നു; വിനേഷിന്‍റെ 'വെള്ളി മെഡലിൽ' വിധി ഇന്ന്

രാത്രി ഇന്ത്യൻ സമയം 9.30ന് രാജ്യാന്തര കായിക കോടതി വിധി പറയും
Vinesh Phogat appeal
ഒളിംപിക്സ് വില്ലേജില്‍ നിന്നു മടങ്ങുന്ന വിനേഷ് ഫോഗട്ട്എക്സ്
Updated on
1 min read

പാരിസ്: ഒളിംപിക്‌സ് ഗുസ്തി ഫൈനലിലേക്ക് യോ​ഗ്യത നേടിയതിനു പിന്നാലെ ഭാരക്കുറവിന്റെ പേരിൽ അയോ​ഗ്യയാക്കിയ നടപടിക്കെതിരെ വിനേഷ് ഫോ​ഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്. വെള്ളി മെഡലിനു അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി വിനേഷ് നൽകിയ അപ്പീലിൽ രാജ്യാന്തര കായിക കോടതിയാണ് ഇന്ന് വിധി പറയുന്നത്. ഇന്ത്യൻ സമയം രാത്രി 9.30നാണ് വിധി പ്രസ്താവിക്കുന്നത്.

ഫൈനൽ പോരിന് മുൻപ് നടത്തിയ പരിശോധനയിൽ വിനേഷിന്റെ ഭാരം 100 ​ഗ്രാം കൂടുതലാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അയോ​ഗ്യയാക്കിയത്. ഇന്ത്യക്ക് ഉറപ്പായിരുന്ന മെഡലാണ് ഇതോടെ നഷ്ടമായത്.

ഞായറാഴ്ച വൈകീട്ട് ആറ് മണിക്കുള്ളിൽ കൂടുതൽ രേഖകൾ എന്തെങ്കിലുമുണ്ടെങ്കിൽ ഹാജരാക്കാൻ വിനേഷിനോടും എതിർ കക്ഷികളായ യുനൈറ്റഡ് വേൾഡ് റെസ്‌ലിങ്, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി എന്നിവരോടും ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒളിംപിക്‌സ് തീരുന്നതിന് മുൻപ് വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ തീർപ്പുണ്ടാവുമെന്നായിരുന്നു വെള്ളിയാഴ്ച കോടതി അറിയിച്ചത്. അതിനിടെ ഞായറാഴ്ച രാത്രി 9.30 ഓടെ വിധിയുണ്ടാകുമെന്ന അറിയിപ്പ് വന്നു. പക്ഷേ തീരുമാനമെടുക്കാൻ സമയം നീട്ടിച്ചോദിച്ച ആർബിട്രേറ്റർ അന്നാബെൽ ബെന്നറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാര പരിശോധനയിൽ 100 ഗ്രാം അധികമായതിനെത്തുടർന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു.

Vinesh Phogat appeal
'കടുത്ത വിഷാദ രോഗി, ഗ്രഹാം തോര്‍പിന്റെ മരണം ആത്മഹത്യ'- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com