വിനേഷ് ഫോഗട്ട് പുറത്ത്; ഏഷ്യന്‍ ഗെയിംസ് യോഗ്യതയില്ല

യോഗ്യതാ പോരാട്ടത്തിന്റെ സെമിയില്‍ പരാജയപ്പെട്ടു
Wrestler Vinesh Phogat during a 53kg category wrestling match
Vinesh Phogatpti
Updated on
1 min read

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാമെന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ മോഹം പൊലിഞ്ഞു. സുപ്രീം കോടതി വരെ കേസിനു പോയി ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി സമ്പാദിച്ച് എത്തിയ വിനേഷ് യോഗ്യതാ മത്സരത്തിന്റെ സെമിയില്‍ പരാജയപ്പെട്ടു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് വിനേഷ് സെമിയിലേക്ക് എത്തിയത്. എന്നാല്‍ ഹരിയാനയുടെ മീനാക്ഷിയോടു പരാജയപ്പെട്ടതോടെയാണ് പ്രതീക്ഷകള്‍ അവസാനിച്ചത്.

53 കിലോ വിഭാഗത്തില്‍ ഹരിയാനയുടെ ജ്യോതിയെ 7-1ത്തിനു പരാജയപ്പെടുത്തിയാണ് വിനേഷ് പോരാട്ടം തുടങ്ങിയത്. പിന്നാലെ രണ്ടാം മത്സരത്തില്‍ ഹരിയാനയുടെ നിഷുവിനെ 6-5നും വീഴ്ത്തി സെമിയിലെത്തി. എന്നാല്‍ സെമിയില്‍ മീനാക്ഷി 4-6നു വിനേഷിനെ പരാജയപ്പെടുത്തിയതോടെയാണ് വിനേഷ് പുറത്തായത്.

Wrestler Vinesh Phogat during a 53kg category wrestling match
സഞ്ജു, ശ്രേയസ്, തിലക്... ആര് ക്യാപ്റ്റനാകും; ടീമില്‍ ആരൊക്കെ? 30 താരങ്ങളുടെ പട്ടികയില്‍ വൈഭവും

വിനേഷ് ട്രയല്‍സില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്ത് റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ട്രയല്‍സിന്റെ വിഡിയോ ഡബ്ല്യുഎഫ്‌ഐ റെക്കോര്‍ഡ് ചെയ്യണമെന്നും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്), ഇന്ത്യന്‍ ഒളംപിക് അസോസിയേഷന്‍ (ഐഒഎ) പ്രതിനിധികള്‍ ട്രയല്‍സിനു മേല്‍നോട്ടം വഹിക്കണമെന്നും കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Wrestler Vinesh Phogat during a 53kg category wrestling match
'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യം; ഗില്‍- സായ് കൂട്ടുകെട്ട് അവിശ്വസനീയം!'
Summary

Defeat In Semifinals Of 53 kg Trials, Vinesh Phogat Fails To Qualify For Asian Games 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com