മുംബൈ: ഐപിഎൽ സീസൺ പുനരാരംഭിക്കുമ്പോൾ ഏറ്റവും മികച്ച ധോനിയെ കാണാൻ സാധിച്ചേക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് ബൗളർ ദീപക് ചഹർ. കഴിഞ്ഞ ഏതാനും സീസണുകളിൽ പതിയെ തുടങ്ങിയതിന് ശേഷം സീസൺ പുരോഗമിക്കവെ കത്തിക്കയറിയ ധോനിയെ ചൂണ്ടിയാണ് ദീപക് ചഹറിന്റെ വാക്കുകൾ.
2018, 2019 സീസണിലും ധോനി പതിയെയാണ് തുടങ്ങിയത്. എന്നാൽ സീസൺ മുൻപോട്ട് പോകുമ്പോൾ അദ്ദേഹത്തിന്റെ സ്ട്രോക്ക് പ്ലേ താളത്തിലാവുന്നു. ഒരു ബാറ്റ്സ്മാന് 15-20 വർഷം ഒരേ പോലെ ബാറ്റ് ചെയ്യാൻ സാധിക്കില്ല. റെഗുലർ ക്രിക്കറ്റ് കളിക്കാതെ നിൽക്കുന്ന ഒരാൾക്ക് ഐപിഎൽ പോലൊരു ടൂർണമെന്റിൽ വന്ന് തുടക്കം മുതൽ പെർഫോം ചെയ്യുക പ്രയാസമാണ്, ദീപക് ചഹർ പറഞ്ഞു.
എല്ലായ്പ്പോഴും ഫിനിഷറുടെ റോളിലാണ് ധോനി കളിക്കുന്നത്. റെഗുലർ ക്രിക്കറ്റ് കളിക്കാത്തരൊൾക്ക് ആ റോളിൽ കളിക്കുക കൂടുതൽ ദുഷ്കരമാണ്. ചെന്നൈയിൽ ഇതെന്റെ നാലാമത്തെ വർഷമാണ്. സ്ട്രൈക്ക് ബൗളർ എന്ന നിലയിൽ ധോനി എന്നിൽ വിശ്വാസം അർപ്പിച്ചു. അദ്ദേഹത്തിന്റെ ആ വിശ്വാസം എനിക്ക് പ്രധാനപ്പെട്ടതാണ്. കാരണം എന്നെ മാത്രമല്ല ഒരുപാട് പേർക്ക് പ്രചോദനമേകുന്ന വ്യക്തിയാണ് ധോനി.
ഒരു പ്രത്യേക സമയത്ത്, സാഹചര്യത്തിൽ ഒരു കളിക്കാരനെ എങ്ങനെ ഉപയോഗിക്കണം എന്ന് ധോനിക്കറിയാം. അത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റി. സിഎസ്കെയുടെ ഒട്ടുമിക്ക എല്ലാ കളിയിലും ഞാൻ പവർപ്ലേയിൽ ആദ്യത്തെ മൂന്ന് ഓവർ എറിയും. ഒരുപാട് കാര്യങ്ങൾ ധോനിയിൽ നിന്ന് ഞാൻ പഠിച്ചിട്ടുണ്ട്, ദീപക് ചഹർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates