ട്വന്റി20 ലോക കിരീടം ആര് ഉയര്‍ത്തും? സച്ചിന്റേയും ലാറയുടേയും പ്രവചനം

മെല്‍ബണിലെ സ്‌ക്വയര്‍ ബൗണ്ടറികളുടെ വലിപ്പം മുതലെടുത്ത് ഇംഗ്ലീഷ് പേസര്‍മാര്‍ ഷോര്‍ട്ട് പിച്ച് ഡെലിവറികള്‍ എറിയും
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി
Updated on: 
1 min read

മുംബൈ: ട്വന്റി20 ലോകകപ്പില്‍ ഇന്ന് പാകിസ്ഥാനും ഇംഗ്ലണ്ടും കലാശപ്പോരാട്ടിന് ഇറങ്ങുമ്പോള്‍ കിരീടം ആര് ഉയര്‍ത്തും എന്ന പ്രവചനവുമായി ഇതിഹാസ താരങ്ങളായ സച്ചിനും ലാറയും. 

ഇംഗ്ലണ്ട് ഇന്ന് കിരീടം ഉയര്‍ത്തും എന്നാണ് സച്ചിന്‍ പ്രവചിക്കുന്നത്. ഫൈനല്‍ മത്സരം നടക്കുന്ന മെല്‍ബണ്‍ ഗ്രൗണ്ടിന്റെ വലിപ്പം ചൂണ്ടിയാണ് പ്രധാനമായും സച്ചിന്‍ ഇംഗ്ലണ്ടിനൊപ്പം നില്‍ക്കുന്നത്. പാകിസ്ഥാന്‍ ആണ് വിജയാവേശത്തില്‍ നില്‍ക്കുന്ന ടീം, സച്ചിന്‍ പറയുന്നു. 

എന്നാല്‍ മെല്‍ബണിലെ സ്‌ക്വയര്‍ ബൗണ്ടറികളുടെ വലിപ്പം മുതലെടുത്ത് ഇംഗ്ലീഷ് പേസര്‍മാര്‍ ഷോര്‍ട്ട് പിച്ച് ഡെലിവറികള്‍ എറിയും. ഇത് സ്‌ക്വയര്‍ ഓഫ് ദി വിക്കറ്റ് ഷോട്ടുകള്‍ കളിക്കാന്‍ പാക് ബാറ്റേഴ്‌സിനെ പ്രേരിപ്പിക്കുമെന്നും സച്ചിന്‍ വിലയിരുത്തുന്നു. 

എന്നാല്‍ പാകിസ്ഥാനൊപ്പമാണ് വിന്‍ഡിസ് ഇതിഹാസം ബ്രയാന്‍ ലാറ നില്‍ക്കുന്നത്. പാക് കളിക്കാരുടെ വ്യക്തിഗത മികവില്‍ അവര്‍ കപ്പ് ഉയര്‍ത്തും എന്നാണ് ലാറ പറയുന്നത്. ലോക കിരീടം ഏഷ്യയിലേക്ക് തന്നെ എത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലാറ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER