ഇംഗ്ലണ്ടിനെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റിന് തുടക്കം; ഇന്ത്യയ്ക്ക് ബാറ്റിങ്ങ്

ടി 20 പരമ്പരയിലെ തോല്‍വിക്ക് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ വനിതകള്‍ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്
ടോസിടുന്നു/ എഎൻഐ
ടോസിടുന്നു/ എഎൻഐ
Updated on: 
1 min read

മുംബൈ: ഇംഗ്ലണ്ടിനെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റിന് തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. എട്ടു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് മത്സരം കളിക്കുന്നത്. ഹര്‍മന്‍ പ്രീത് കൗറാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. 

ടി 20 പരമ്പരയിലെ തോല്‍വിക്ക് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ വനിതകള്‍ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്.  ഇന്ത്യന്‍ വനിതാ ടീം ഇംഗ്ലണ്ടുമായി 14 തവണ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാന്‍ കഴിഞ്ഞത്.

സ്മൃതി മന്ദാന, ഷഫാലി വര്‍മ്മ, ജമീമ റോഡ്രിഗസ് തുടങ്ങിയവര്‍ ഇന്ത്യന്‍ ടീമിലുണ്ട്.  ദീപ്തി ശര്‍മ്മയാണ് ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍. ഹീതര്‍ നൈറ്റ് ആണ് ഇംഗ്ലണ്ട് ടീമിനെ നയിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com