ഫോട്ടോ:ഐസിസി, ട്വിറ്റർ
ഫോട്ടോ:ഐസിസി, ട്വിറ്റർ

'നീ തടിച്ചല്ലോ'; സ്‌റ്റോക്ക്‌സിനും ബെയര്‍സ്‌റ്റോയ്ക്കും നേരെ അധിക്ഷേപം, കാണികളെ പുറത്താക്കി

ആഷസിലെ നാലാം ടെസ്റ്റിന് ഇടയില്‍ ഇംഗ്ലീഷ് താരങ്ങളായ സ്റ്റോക്ക്‌സിനും ബെയര്‍സ്‌റ്റോയ്ക്കും നേരെ അധിക്ഷേപവുമായി കാണികള്‍
Published on

സിഡ്‌നി: ആഷസിലെ നാലാം ടെസ്റ്റിന് ഇടയില്‍ ഇംഗ്ലീഷ് താരങ്ങളായ സ്റ്റോക്ക്‌സിനും ബെയര്‍സ്‌റ്റോയ്ക്കും നേരെ അധിക്ഷേപവുമായി കാണികള്‍. ഇതേ തുടര്‍ന്ന് സ്റ്റേഡിയത്തില്‍ നിന്ന് മൂന്ന് കാണികളെ പുറത്താക്കി. 

സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനമാണ് സംഭവം. നീ തടിച്ചല്ലോ എന്ന് കാണികളില്‍ ഒരാള്‍ സ്‌റ്റോക്ക്‌സിനോട് പറയുന്നു. മൂന്നാം ദിനം ചായക്ക് പിരിഞ്ഞപ്പോഴായിരുന്നു അത്. നിങ്ങളുടെ ജമ്പര്‍ അഴിച്ചുമാറ്റു, ഭാരം കുറയ്ക്കു എന്നാണ് ബെയര്‍‌സ്റ്റോയോട് മറ്റൊരാള്‍ പറയുന്നത്. 

അത് ശരി, തിരിഞ്ഞ് നിന്ന് നേരെ വിട്ടോ എന്ന് ബെയര്‍സ്‌റ്റോ

കാണികളുടെ അധിക്ഷേപം കേട്ടെങ്കിലും സ്റ്റോക്ക്‌സ് പ്രതികരിച്ചില്ല. അത് ശരി, തിരിഞ്ഞ് നിന്ന് നേരെ വിട്ടോ എന്നായിരുന്നു ബെയര്‍സ്‌റ്റോയുടെ പ്രതികരണം. പിന്നാലെ ഇവരെ സ്റ്റേഡിയത്തില്‍ നിന്ന് അധികൃതര്‍ പുറത്താക്കി. സെഞ്ചുറി നേടിയതിന് ശേഷം താന്‍ മടങ്ങി വരുന്നത് കാണാന്‍ അവര്‍ അവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്ന് ആഗ്രഹിച്ചതായി ബെയര്‍‌സ്റ്റോ കളിക്ക് ശേഷം പ്രതികരിച്ചു. 

സിഡ്‌നിയില്‍ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ സ്റ്റോക്ക്‌സും ബെയര്‍‌സ്റ്റോയും ചേര്‍ന്നാണ് തിരികെ കയറ്റിയത്. എന്നാല്‍ 294 റണ്‍സില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ടായി. രണ്ട് ദിനം കളി ശേഷിക്കെ 388 റണ്‍സ് ആണ് ഇംഗ്ലണ്ടിന് മുന്‍പില്‍ വിജയ ലക്ഷ്യമായി ഓസ്‌ട്രേലിയ വെച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com