ഇന്ത്യയുടെ ഓസീസ് പരമ്പര വിജയത്തിന്റെ ഒരേയൊരു പ്രശ്നം ഇപ്പോൾ ഇതാണ്- (വീഡിയോ)

ഓസീസ് ബാറ്റിങ് നിര ബുംറയുടെ പന്തിന്റെ ​ഗതിയറിയാതെ കുഴങ്ങിപ്പോകുന്ന കാഴ്ചയായിരുന്നു പരമ്പരയിലുടനീളം കണ്ടത്
ഇന്ത്യയുടെ ഓസീസ് പരമ്പര വിജയത്തിന്റെ ഒരേയൊരു പ്രശ്നം ഇപ്പോൾ ഇതാണ്- (വീഡിയോ)
Updated on
1 min read

സിഡ്നി: ഏഴ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടി ചരിത്രമെഴുതിയപ്പോൾ ബാറ്റ് കൊണ്ട് ചേതേശ്വർ പൂജാരയും പന്ത് കൊണ്ട് ജസ്പ്രിത് ബുംറയുമായിരുന്നു അതിന് നേതൃത്വം നൽകിയത്. പരമ്പരയിൽ ആകെ 21 വിക്കറ്റുകൾ എറിഞ്ഞ് ബുംറ തന്റെ ക്ലാസ് അടയാളപ്പെടുത്തി. 

പേസിലെ വൈവിധ്യവും തന്റെ വ്യത്യസ്തമായ ബൗളിങ് ആക്ഷനും കൊണ്ട് കുറഞ്ഞ കാലംകൊണ്ട് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനായ താരമാണ് ബുംറ. ഇന്ത്യയുടെ മൂന്ന് ഫോർമാറ്റിലും താരം അനിവാര്യ ഘടകമാണിപ്പോൾ. ഓസീസ് ബാറ്റിങ് നിര ബുംറയുടെ പന്തിന്റെ ​ഗതിയറിയാതെ കുഴങ്ങിപ്പോകുന്ന കാഴ്ചയായിരുന്നു പരമ്പരയിലുടനീളം കണ്ടത്. ഇതോടെ ഓസ്ട്രേലിയയിലും താരത്തിന് ഇഷ്ടംപോലെ ആരാധകരാണിപ്പോഴുള്ളത്. 

അതിനെ സാധൂകരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. ബുംറയെ അനുകരിച്ച് പന്തെറിയുന്ന ഓസീസ് ബാലന്റെ വീഡിയോയാണ് വൈറലായി മാറിയത്. ബുംറയുടെ ഓട്ടവും തലയുടെ പൊസിഷനും ചലനങ്ങളുമെല്ലാം അതേപടി അനുകരിച്ച് കുഞ്ഞ് ഓസീസ് ബുംറയും പന്തെറിയുന്നത്. 

മൈക്കല്‍ കര്‍ട്ടിന്‍ എന്ന് പേരുള്ള ട്വിറ്റർ അക്കൗണ്ടിലാണ് ഈ ബാലന്‍റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിങ്ങളുടെ വലിയ പരമ്പര ജയത്തിന്‍റെ ഏക പ്രശ്‌നം, അടുത്ത തലമുറയിലെ ഓസീസ് പേസര്‍മാരെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണെന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 

വീഡിയോ കണ്ട് ബുംറയും കു‍ഞ്ഞ് ആരാധകന് ആശംസയുമായി മറുപടി ട്വീറ്റ് ചെയ്തു. കുഞ്ഞ് വളരെ ക്യൂട്ടാണ്. എന്റ ആശംസകൾ അവനെ അറിയിക്കൂവെന്ന് ബുംറ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com