

ന്യൂഡല്ഹി: ഇന്ത്യൻ പ്രീമിയർ ലീഗ് 2020 സീസണിന് മാര്ച്ച് 29ന് തുടക്കമാകും. സമയ ക്രമത്തിൽ ഇത്തവണയും മാറ്റം വരുത്തിയിട്ടില്ല. രാത്രി എട്ട് മണിക്ക് മത്സരങ്ങൾ ആരംഭിക്കുന്ന തരത്തിൽ തന്നെയാണ് ഇത്തവണയും പോരാട്ടങ്ങൾ. ഫൈനല് മത്സരം മെയ് 24ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില് നടക്കും. ഇന്ന് ഡല്ഹിയില് ചേര്ന്ന ഐപിഎല് ഭരണ സമിതി യോഗത്തിലാണ് ഇക്കാര്യങ്ങള് തീരുമാനിച്ചത്.
അഞ്ച് ദിവസങ്ങളില് മാത്രം രണ്ട് മത്സരങ്ങള് വീതം (ഡബിള് ഹെഡേഴ്സ് - വൈകീട്ട് 4 മണി, 8 മണി) നടക്കും. കണ്കഷന് സബ്സ്റ്റിറ്റ്യൂട്ട് നിയമവും തേര്ഡ് അമ്പയര് നോബോള് സംവിധാനവും ഇത്തവണ ആദ്യമായി ഐപിഎല്ലില് ഉപയോഗിക്കപ്പെടും.
ഈ സീസണിൽ മത്സരങ്ങളുടെ സമയ ക്രമത്തില് മാറ്റം വരുമെന്ന് നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നു. അരമണിക്കൂര് നേരത്തെ മത്സരം തുടങ്ങുമെന്നായിരുന്നു റിപ്പോര്ട്ടുകള്. എന്നാല് ഇക്കാര്യത്തില് യാതൊരു മാറ്റവുമില്ലെന്നും എട്ട് മണിക്കു തന്നെയായിരിക്കും മത്സരങ്ങളെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. ടൂര്ണമെന്റിന് മുന്നോടിയായി ഐ.പി.എല് ഓള് സ്റ്റാഴ്സ് ടൂര്ണമെന്റ് നടത്തുമെന്നും ഗാംഗുലി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates