കരീബിയന്‍ പര്യടനം: നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു തോല്‍വി

കരീബിയന്‍ പര്യടനം: നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു തോല്‍വി

Published on

ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരേ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു തോല്‍വി. 11 റണ്‍സിനാണ് കരീബിയന്‍ പട ഇന്ത്യന്‍ ടീമിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത വെസ്റ്റിന്‍ഡീസ് 189 റണ്‍സിനു പുറത്തായെങ്കിലും ഇന്ത്യയ്ക്ക് ജയിച്ചു പരമ്പര സ്വന്തമാക്കാന്‍  സാധിച്ചില്ല. 

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് ഒന്‍പത് വിക്കറ്റു നഷ്ടത്തില്‍ 189 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. അഞ്ചു വിക്കറ്റ് നേടിയ ജേസണ്‍ ഹോള്‍ഡറാണ് ഇന്ത്യയുടെ കഥ കഴിച്ചത്. അജിങ്ക്യ രഹാനെയും (91 പന്തില്‍ 60) എം.എസ് ധോണിയും (114 പന്തില്‍ 54) അര്‍ധ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യയ്ക്കു ജയിക്കാനായില്ല.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ടെണ്ണത്തില്‍ ഇന്ത്യ ജയിച്ചിട്ടുണ്ട്. വിന്‍ഡീസിന്റെ ജയത്തോടെ പരമ്പര നേടാന്‍ ഇന്ത്യക്ക് അടുത്ത മത്സരത്തിലും ജയിക്കണം. ആദ്യ മത്സരം മഴയായതിനാല്‍ ഉപേക്ഷിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com