ഗാര്‍ഡ്‌നര്‍ക്ക് മുമ്പില്‍ ഇംഗ്ലീഷ് പടയ്ക്ക് കാലിടറി ; വനിതാ ട്വന്റി-20 ലോകകിരീടം ഓസ്‌ട്രേലിയയ്ക്ക്

ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിനാണ് ഓസീസ് പെണ്‍പട പരാജയപ്പെടുത്തിയത്
ഗാര്‍ഡ്‌നര്‍ക്ക് മുമ്പില്‍ ഇംഗ്ലീഷ് പടയ്ക്ക് കാലിടറി ; വനിതാ ട്വന്റി-20 ലോകകിരീടം ഓസ്‌ട്രേലിയയ്ക്ക്
Updated on
1 min read

ഗയാന : വനിതാ ട്വന്റി-20 ലോകകിരീടം ഓസ്‌ട്രേലിയയ്ക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിനാണ് ഓസീസ് പെണ്‍പട പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് വനിതകള്‍ മുന്നോട്ടുവെച്ച 105 റണ്‍സ് വിജയലക്ഷ്യം, രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 15 ഓവറില്‍ ഓസ്‌ട്രേലിയ മറികടന്നു. 

ഓസ്‌ട്രേലിയക്കായി ഓപ്പണര്‍മാരായ അലീസ ഹീലി 22 ഉം, ബെത്ത് മൂണി 14 ഉം റണ്‍സെടുത്ത് പുറത്തായി. പിന്നീടെത്തിയ ആഷ് ലി ഗാര്‍ഡ്‌നറും ക്യാപ്റ്റന്‍ മെഗ് ലാനിംഗും കൂടുതല്‍ നഷ്ടം കൂടാതെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഗാര്‍ഡ്‌നര്‍ 33 ഉം, ലാനിംഗ് 28 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 105 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 43 റണ്‍സെടുത്ത ഓപ്പണര്‍ ഡാനിയേല വ്യാറ്റ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റിന് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിന്നീട് രണ്ടക്കം കാണാനായത്. 

മൂന്ന് വിക്കറ്റെടുത്ത ആഷ് ലി ഗാര്‍ഡ്‌നര്‍, രണ്ട് വിക്കറ്റ് വീതമെടുത്ത വെര്‍ഹം, മേഗന്‍ ഷട്ട് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ഓസീസ് വിജയം ഉറപ്പിച്ച   ഗാര്‍ഡ്‌നറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ഒസീസ് വിക്കറ്റ് കീപ്പര്‍ അലീസ ഹീലിയാണ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. ഓസീസിന്റെ നാലാം ടി-20 കിരീടനേട്ടമാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com