

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സമനിലയിലെത്തിച്ച് ഇന്ത്യ. അവസവാന ടി20 പോരാട്ടത്തില്‍ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര ഒപ്പമെത്തിച്ചത്. പരമ്പരയിലെ ആദ്യ പോരാട്ടം ഓസ്ട്രേലിയ വിജയിച്ചപ്പോള്‍ രണ്ടാം ത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
മൂന്നാം പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്താണ് വിജയം പിടിച്ചത്.
രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന ഓപണിങ് സഖ്യം ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഇരുവരുടേയും വിക്കറ്റുകള്‍ തുടരെ നഷ്ടമായി. രോഹിത് 16 പന്തില്‍ 23 റണ്‍സും ധവാനും 22 പന്തില്‍ 41 റണ്‍സ്. ഇരുവരും രണ്ട് വീതം സിക്സുകള്‍ പറത്തി. പിന്നാലെ 14 റണ്‍സുമായി രാഹുലും മൈതാനം വിട്ടു. രാഹുലിന് ശേഷമെത്തിയ റിഷഭ് പന്ത് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയതോടെ ഇന്ത്യ പരുങ്ങുമോയെന്ന സംശയമുയര്‍ന്നു.
എന്നാല്‍ കോഹ്ലിക്ക് കൂട്ടായി ഫോമിലുള്ള ദിനേഷ് കാര്‍ത്തിക് ചേര്‍ന്നതോടെ ഇന്ത്യ കൂടുതല്‍ നഷ്ടങ്ങളില്ലാതെ വിജയം പിടിച്ചു. 41പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം കോഹ്ലി 61 റണ്‍സുമായി പുറത്താകാതെ നിന്നു. ദിനേഷ് കാര്‍ത്തിക് 18 പന്തില്‍ ഒരു സിക്സും ഫോറും സഹിതം 22 റണ്‍സുമായി ക്യാപ്റ്റന്‍ പിന്തുണ നല്കി.
ടീമിലേക്ക് മടങ്ങിയെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഒഴികെ മറ്റൊരാള്‍ക്കും ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല.
നേരത്തെ ഓസീസ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. നാല് ഓവറില്‍ 36 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യയുടെ ബൗളിങ്ങായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്. ടി20 കരിയറിലെ ക്രുണാലിന്റെ മികച്ച ബൗളിങ് പ്രകടനമാണിത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനായി ഓപണിങ് വിക്കറ്റില്‍ ഡാര്‍സി ഷോര്‍ട്ടും ആരോണ്‍ ഫിഞ്ചും 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ 33 റണ്‍സുമായി ഷോര്‍ട്ടും പുറത്തായി. അടുത്ത പന്തില്‍ മക്ഡെര്‍മോട്ടിനേയും (പൂജ്യം) ക്രുണാല്‍ തിരിച്ചയച്ചു.
16 പന്തില്‍ രണ്ടു ബൗണ്ടറിയടക്കം 13 റണ്‍സെടുത്ത മാക്സ്വെല്ലായിരുന്നു ക്രുണാലിന്റെ അടുത്ത ഇര. ഇതോടെ നാല് വിക്കറ്റിന് 90 റണ്‍സ് എന്ന നിലയിലായി ഓസീസ്. തന്റെ നാലാം ഓവറില്‍ അലക്സ് കറേയേയും പുറത്താക്കി ക്രുണാല്‍ നാല് വിക്കറ്റ് നേട്ടത്തിലെത്തി. 13 റണ്‍സെടുത്ത ക്രിസ് ലിന്നിനെ ബുംറ നേരിട്ടുള്ള ഏറില്‍ ബുംറ റണ്‍ഔട്ടാക്കി. 25 റണ്‍സുമായി സ്റ്റോയിന്‍സും 13 റണ്‍സോടെ കോള്‍ട്ടര്‍നീലും പുറത്താകാതെ നിന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates