പിയു ചിത്രയെ ടീമിലുള്‍പ്പെടുത്താന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന് കേന്ദ്ര കായിക മന്ത്രിയുടെ നിര്‍ദേശം

പിയു ചിത്രയെ ടീമിലുള്‍പ്പെടുത്താന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന് കേന്ദ്ര കായിക മന്ത്രിയുടെ നിര്‍ദേശം
Updated on
1 min read

കൊച്ചി: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പിയു ചിത്രയെയും ഉള്‍പ്പെടുത്തണമെന്ന് അത്‌ലറ്റിക്ക്‌സ് ഫെഡറേഷനു കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ നിര്‍ദേശം നല്‍കി. ചിത്രയ്ക്കു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലോക അത്‌ലറ്റിക്‌സ് അസോസിയേഷനോട് ചോദിക്കണമെന്നും ഗോയല്‍ നിര്‍ദേശം നല്‍കി.

അതേസമയം, ചിത്രയെ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി വിധി ഫെഡറേഷന്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും മന്ത്രി അറിയിച്ചു. ചിത്രയുടെ വിഷയവുമായി ബന്ധപ്പെട്ട് അത്‌ലറ്റിക്‌സ് ഫെഡറേഷനുമായി കായിക മന്ത്രി ചര്‍ച്ച നടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com