ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയ്ക്ക് കോവിഡ്

ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയ്ക്ക് കോവിഡ്
ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയ്ക്ക് കോവിഡ്
Updated on
1 min read

റിയോ ഡി ജനീറോ: ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളും മുന്‍ ബാഴ്‌സലോണ, എസി മിലാന്‍ താരവുമായ റൊണാള്‍ഡീഞ്ഞോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പിലൂടെ താരം തന്നെയാണ് പരിശോധനാ ഫലം പോസിറ്റീവായ കാര്യം സ്ഥിരീകരിച്ചത്. 

ഞായറാഴ്ച നടത്തിയ പരിശോധനാ ഫലം പോസിറ്റീവാണെന്ന് റൊണാള്‍ഡീഞ്ഞോ തന്നെയാണ് അറിയിച്ചത്. രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന താരം ഇപ്പോള്‍ ബെലോ ഹൊറിസോണ്ടെയിലെ ഒരു ഹോട്ടലില്‍ ഐസൊലേഷനിലാണ്.

'പ്രിയപ്പെട്ട സുഹൃത്തുക്കളെ കുടുംബാംഗങ്ങളെ ആരാധകരെ ഞാന്‍ കോവിഡ് പരിശോധന നടത്തി. ഫലം പോസിറ്റീവാണ്. ലക്ഷണങ്ങളൊന്നും ഇല്ല. നന്നായി തന്നെ ഇരിക്കുന്നു'- റൊണാള്‍ഡീഞ്ഞോ കുറിച്ചു. 

വ്യജ പാസ്‌പോര്‍ട്ടുമായി പരാഗ്വെയില്‍ വച്ച് പിടിക്കപ്പെട്ട് ജയിലില്‍ കഴിയുകായായിരുന്നു റൊണാള്‍ഡീഞ്ഞോ. അഞ്ച് മാസത്തോളമാണ് താരം തടവിന് ശിക്ഷിക്കപ്പെട്ടത്. ഇതിന് ശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ജയില്‍ മോചിതനായി ബ്രസീലില്‍ തിരിച്ചെത്തിയത്. 

അമേരിക്ക കഴിഞ്ഞ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിതരായി മരിച്ചത് ബ്രസീലിലാണ്. ഒന്നര ലക്ഷത്തിലധികം പേരാണ് ഇവിടെ മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com