ബൗളിങ് തെരഞ്ഞെടുത്ത് രാജസ്ഥാന്‍; അടി തുടങ്ങി കൊല്‍ക്കത്ത

ഐപിഎല്ലില്‍ ടോസ് നേടിയ രാജസ്ഥാന്‍ കൊല്‍ക്കത്തയെ ബാറ്റിങിന് അയച്ചു
ipl
ipl
Updated on: 
1 min read

ദുബായ്: ഐപിഎല്ലില്‍ ടോസ് നേടിയ രാജസ്ഥാന്‍ കൊല്‍ക്കത്തയെ ബാറ്റിങിന് അയച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രാജസ്ഥാന് ടോസ് ലഭിക്കുന്നത്. ഇരുടീമുകളിലും മാറ്റമില്ല

രണ്ട് വിജയം നേടിയതിന്റെ കരുത്തിലാണ് രാജസ്ഥാന്‍ മൂന്നാം മത്സരത്തിനിറങ്ങുന്നത്. സഞ്ജു സാംസണിന്റെയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയയുടെയുമെല്ലാം വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാന്റെ കരുത്ത്. സ്മിത്ത്, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, തെവാട്ടിയ, പരാഗ്, ഡേവിഡ് മില്ലര്‍ തുടങ്ങിയവരെല്ലാം മികച്ച ബാറ്റിങ് ലൈനപ്പാണ് രാജസ്ഥാന് സമ്മാനിക്കുന്നത്. ബൗളര്‍മാരായ ജോഫ്ര ആര്‍ച്ചറും ടോം കറനുമെല്ലാം കൂറ്റനടിക്ക് പേരുകേട്ടവരുമാണ്. ബാറ്റിങ്ങിന്റെ കരുത്തിലാണ് രാജസ്ഥാന്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച വിജയം കാഴ്ചവെച്ചത്. ജയ്‌ദേവ് ഉനദ്കട്, ആര്‍ച്ചര്‍, അങ്കിത് രജ്പുത്, ടോം കറന്‍, ശ്രേയസ് ഗോപാല്‍ തുടങ്ങിയവരും ഭേദപ്പെട്ട ബൗളിങ് പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. 

മറുവശത്ത് കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അനായാസം തോല്‍പ്പിച്ചതിന്റെ കരുത്തിലാണ് കൊല്‍ക്കത്ത ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന ശുഭ്മാന്‍ ഗില്‍, ഒയിന്‍ മോര്‍ഗന്‍, നിതീഷ് റാണ, സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, ആന്ദ്രെ റസ്സല്‍ എന്നിവര്‍ രാജസ്ഥാന് തലവേദന സൃഷ്ടിക്കും. ആദ്യമത്സരത്തില്‍ വലിയ തോതില്‍ റണ്‍സുകള്‍ വഴങ്ങിയ കൊല്‍ക്കത്ത ബൗളര്‍മാര്‍ രണ്ടാം മത്സരത്തില്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്ക് ഫോമിലേക്കുയരാത്തത് മധ്യനിരയുടെ ആഴം കുറയ്ക്കുന്നു. ബാറ്റിങ്ങിനേക്കാള്‍ ബൗളിങ് മികവിലാണ് ടീം മുന്നിട്ടുനില്‍ക്കുന്നത്. 

നിലവില്‍ ഈ സീസണില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയതിന്റെ റെക്കോഡ് സഞ്ജു സാംസണിന്റെ പേരിലാണ്. വെറും രണ്ടു മത്സരങ്ങളില്‍ നിന്നുമായി 16 സിക്‌സുകളാണ് താരം നേടിയിരിക്കുന്നത്. ടീമുകളുടെ പട്ടികയില്‍ രാജസ്ഥാന്‍ ഒന്നാമതുമാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സഞ്ജുവാണ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. മറുഭാഗത്ത് ആന്ദ്രെ റസ്സലാണ് കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com