റഷ്യ ലോകക്കപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീല്‍; പരാഗ്വയെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു; തോല്‍വി ഏറ്റുവാങ്ങി അര്‍ജന്റീന വീണ്ടും

റഷ്യ ലോകക്കപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീല്‍; പരാഗ്വയെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു; തോല്‍വി ഏറ്റുവാങ്ങി അര്‍ജന്റീന വീണ്ടും
Updated on
1 min read

റഷ്യയില്‍ നടക്കുന്ന 2018 ലോകക്കപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീല്‍. യോഗ്യതാ റൗണ്ടില്‍ പരാഗ്വയ്‌ക്കെതിരേ നേടിയ മിന്നുന്ന ജയമാണ് അഞ്ച് തവണ ലോകക്കപ്പില്‍ മുത്തമിട്ട ബ്രസീലിന് ടിക്കറ്റുറപ്പിച്ചത്. 14 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 33 പോയിന്റോടെ ബ്രസീലാണ് ലാറ്റിന്‍ അമേരിക്കയില്‍ മുന്നില്‍. ഉറുഗ്വയെ പെറു തോല്‍പ്പിച്ചതാണ് ബ്രസീലിന് യോഗ്യത ഉറപ്പിച്ചത്. 

അതേസമയം, മെസ്സിയില്ലാതെയിറങ്ങിയ അര്‍ജന്റീനയ്ക്ക് ബൊളീവിയയുമായി ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള അര്‍ജന്റീനയ്ക്ക് ഇനിയുള്ള മൂന്ന് മത്സരങ്ങളും നിര്‍ണായകമായി. റഫറിയോട് മോശം രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്ന് ഫിഫ വിലക്കേര്‍പ്പെടുത്തിയ മെസ്സിക്ക് നിര്‍ണായക പോരാട്ടങ്ങളില്‍ അര്‍ജന്റീന ജെഴ്‌സിയണിയാന്‍ സാധിക്കില്ല. 

ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് ലോകക്കപ്പിന് നേരിട്ടു യോഗ്യത. അഞ്ചാം സ്ഥാനത്തുള്ള ടീമിന് പ്ലേ ഓഫില്‍ ജയിച്ചാല്‍ മാത്രമാണ് യോഗ്യത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com