വിരമിക്കല്‍ പ്രഖ്യാപിച്ച് ഷെയ്ന്‍ വാട്‌സന്‍; ഇനി ചെന്നൈ പരിശീലക സംഘത്തില്‍?

വിരമിക്കല്‍ പ്രഖ്യാപിച്ച് ഷെയ്ന്‍ വാട്‌സന്‍; ഇനി ചെന്നൈ പരിശീലക സംഘത്തില്‍?
വിരമിക്കല്‍ പ്രഖ്യാപിച്ച് ഷെയ്ന്‍ വാട്‌സന്‍; ഇനി ചെന്നൈ പരിശീലക സംഘത്തില്‍?
Updated on
1 min read

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓസ്‌ട്രേലിയന്‍ ഓപണര്‍ ഷെയ്ന്‍ വാട്‌സന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച വാട്‌സന്‍ ലോകത്തെ വിവിധ ടി20 ലീഗുകളില്‍ കളിക്കുന്നുണ്ടായിരുന്നു. ഐപിഎല്‍ 2020ല്‍ ചെന്നൈ ടീമിനായി വാട്‌സന്‍ കളിക്കാനിറങ്ങിയിരുന്നു. ചരിത്രത്തില്‍ ആദ്യമായി ചെന്നൈ പ്ലേ ഓഫിലെത്താതെ പുറത്തായി. ഇതിന് പിന്നാലെയാണ് സജീവ ക്രിക്കറ്റിനോട് വിട പറയാന്‍ വെറ്ററന്‍ ഓള്‍റൗണ്ടര്‍ തീരുമാനമെടുത്തത്. 

2018ലാണ് വാട്‌സന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്‌ക്വാഡിലെത്തുന്നത്. ആ വര്‍ഷം ടീമിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ വലിയ പങ്കാണ് ഈ ഓള്‍റൗണ്ടര്‍ വഹിച്ചത്. അവരുടെ മൂന്നാം ഐപിഎല്‍ നേട്ടാമായിരുന്നു 2018ലേത്. 

പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കാനിറങ്ങിയാണ് വാട്‌സന്‍ ശ്രദ്ധേയനാകുന്നത്. അന്ന് ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തതിന്റെ പിന്‍ബലത്തിലാണ് വാട്‌സന്‍ പിന്നീട് ഓസ്‌ട്രേലിയന്‍ ടീമില്‍ വരെ എത്തിയത്. പിന്നീട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും താരം കളിച്ചു. ഐപിഎല്ലില്‍ 145 മത്സരങ്ങളാണ് വാട്‌സന്‍ കളിച്ചത്. 43 മത്സരങ്ങള്‍ ചെന്നൈ ടീമിനായും കളിച്ചു. ഓസ്‌ട്രേലിയക്കായി 59 ടെസ്റ്റ് മത്സരങ്ങളും 190 ഏകദിനവും 58 ടി20 മത്സരങ്ങളും കളിച്ചു. 

വിരമിച്ചെങ്കിലും താരത്തിന്റെ സാന്നിധ്യം ഇനിയും ഐപിഎല്ലില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ധോനിയുമായി മികച്ച ബന്ധമുള്ള വാട്‌സന്‍ 2021ല്‍ ചെന്നൈയുടെ പരിശീലക സംഘത്തില്‍ ഉള്‍പ്പെടുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com