വീണ്ടും 'ശിക്കാര്‍'- ദുബായിലും 'ധവാന്‍ ഷോ'; തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി; ഒപ്പം മറ്റൊരു നേട്ടവും

വീണ്ടും ശിക്കാര്‍; ദുബായിലും ധവാന്‍ ഷോ; തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി; ഒപ്പം മറ്റൊരു നേട്ടവും
വീണ്ടും 'ശിക്കാര്‍'- ദുബായിലും 'ധവാന്‍ ഷോ'; തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി; ഒപ്പം മറ്റൊരു നേട്ടവും
Updated on
1 min read

ദുബായ്: ഈ ഐപിഎല്ലില്‍ രണ്ടാം സെഞ്ച്വറി നേടുന്ന ആദ്യ താരമായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ശിഖര്‍ ധവാന്‍. ഐപിഎല്ലിന്റെ ചരിത്രത്തിലും ആദ്യമായാണ് ഒരു താരം അടുപ്പിച്ച് രണ്ടു കളികളില്‍ സെഞ്ച്വറി നേടുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ പോരാട്ടത്തില്‍ 58 പന്തുകള്‍ നേരിട്ട് 12 ഫോറുകളും മൂന്ന് സിക്‌സും സഹിതം ധവാന്‍ 102 റണ്‍സെടുത്തു. 

തുടര്‍ച്ചയായാണ് ധവാന്റെ സെഞ്ച്വറികള്‍. കഴിഞ്ഞ കളിയില്‍ ചെന്നൈക്കെതിരെയും ധവാന്‍ സെഞ്ച്വറി നേടിയിരുന്നു. 101 റണ്‍സായിരുന്നു ധവാന്‍ അന്ന് കണ്ടെത്തിയത്. ഇതോടെ ഈ ഐപിഎല്ലിലെ റണ്‍ വേട്ടയില്‍ താരം രണ്ടാം സ്ഥാനത്തേക്ക് കയറി. പഞ്ചാബിനെതിരെ 61 പന്തില്‍ 106 റണ്‍സുമായി ധവാന്‍ പുറത്താകാതെ നിന്നു. 

സെഞ്ച്വറി നേട്ടത്തിനൊപ്പം ധവാന്‍ ഐപിഎല്ലില്‍ മറ്റൊരു നാഴികക്കല്ലും പിന്നിട്ടു. ഐപിഎല്ലില്‍ 5000 റണ്‍സ് പിന്നിടുന്ന അഞ്ചാമത്തെ താരമായും ധവാന്‍ മാറി. വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ധവാന് മുന്‍പ് നേട്ടത്തിലെത്തിയവര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com