തിരുവനന്തപുരം: ഹൈദരാബാദിനെതിരായ രഞ്ജി പോരാട്ടത്തില്‍ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 495 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഹൈദരാബാദ് ഒരു റണ്‍സെടുത്തിട്ടുണ്ട്.
നായകന്‍ സച്ചിന്‍ ബേബിയുടെയും വെറ്ററന്‍ താരം വിഎ ജഗദീഷ് പുറത്താകാതെ നേടിയ സെഞ്ച്വറികളുടെ കരുത്തിലാണ് കേരളം മികച്ച സ്‌കോറിലെത്തിയത്. ഇരുവര്‍ക്കും പുറമെ മുന്‍നിര താരങ്ങളെല്ലാം മികച്ച രീതിയില്‍ ബാറ്റേന്തിയത് കേരളത്തിന് തുണയായി.
296 പന്തുകള്‍ നേരിട്ട സച്ചിന്‍ പത്ത് ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം 147 റണ്‍സ് റണ്‍സെടുത്ത് സച്ചിന്‍ മടങ്ങി. ജഗദീഷ് ആറ് ഫോറും ഒരു സിക്‌സും സഹിതം 113 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ 53 റണ്‍സും ജലജ് സക്‌സേന 57 റണ്‍സും കണ്ടെത്തി.
തിരുവനന്തപുരത്താണ് മത്സരം നടക്കുന്നത്. രഞ്ജി ഈ സീസണിലെ കേരളത്തിന്റെ ആദ്യ മത്സരമാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates