ഹസാർഡിനും കാസെമിറോയ്ക്കും കോവി‍ഡ‍്; റയലിന് കനത്ത തിരിച്ചടി

ഹസാർഡിനും കാസെമിറോയ്ക്കും കോവി‍ഡ‍്; റയലിന് കനത്ത തിരിച്ചടി
ഹസാർഡിനും കാസെമിറോയ്ക്കും കോവി‍ഡ‍്; റയലിന് കനത്ത തിരിച്ചടി
Updated on
1 min read

മാഡ്രിഡ്: റയൽ മാഡ്രിഡ് താരങ്ങളായ ഈദൻ ഹസാർഡിനും കാസെമിറോയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. റയൽ മാഡ്രിഡ് തന്നെയാണ് ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായതായി വ്യക്തമാക്കിയത്. ഞായറാഴ്ച വലൻസിയക്കെതിരായ മത്സരത്തിന് മുമ്പ് ടീം അംഗങ്ങൾക്കായി നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കോവിഡ് സ്ഥീരികരിച്ചതെന്ന് റയൽ പ്രസ്താവനയിൽ വ്യക്തമാക്കി. 

ഇരു താരങ്ങളുമായി ബന്ധപ്പെട്ട മറ്റ് ക്ലബ് അംഗങ്ങളുടെയും കോച്ചിങ് സ്റ്റാഫിന്റെയും പരിശോധനാ ഫലം നെഗറ്റീവാണെന്നും ക്ലബ്ബ് വ്യക്തമാക്കി. ഹസാർഡും കാസെമിറോയും ക്വാറന്റൈനിലാണെന്നും ക്ലബ് അറിയിച്ചു.

ഇതോടെ ഞായറാഴ്ച വലൻസിയക്കെതിരായ മത്സരം ഇരുവർക്കും നഷ്ടമാകും. നിലവിൽ ലാ ലിഗയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി റയൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com