ഹെറ്റ്‌മേയറും സ്റ്റോയ്‌നിസും ചേര്‍ന്ന് തൂക്കിയടിച്ചത് ഒന്‍പത് സിക്‌സുകള്‍; രാജസ്ഥാന് ലക്ഷ്യം 185 റണ്‍സ്

ഹെറ്റ്‌മേയറും സ്റ്റോയ്‌നിസും ചേര്‍ന്ന് തൂക്കിയടിച്ചത് ഒന്‍പത് സിക്‌സുകള്‍; രാജസ്ഥാന് ലക്ഷ്യം 185 റണ്‍സ്
ഹെറ്റ്‌മേയറും സ്റ്റോയ്‌നിസും ചേര്‍ന്ന് തൂക്കിയടിച്ചത് ഒന്‍പത് സിക്‌സുകള്‍; രാജസ്ഥാന് ലക്ഷ്യം 185 റണ്‍സ്
Updated on
1 min read

ഷാര്‍ജ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ലക്ഷ്യം 185 റണ്‍സ്. ആദ്യം ബാറ്റ് ചെയത് ഡല്‍ഹി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. 24 പന്തില്‍ അഞ്ച് സിക്‌സും ഒരു ഫോറും സഹിതം 45 റണ്‍സെടുത്ത ഹെറ്റ്‌മേയറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. മാര്‍ക്കസ് സ്‌റ്റോയ്‌നിസ് 30 പന്തില്‍ നാല് സിക്‌സുകള്‍ തൂക്കി 39 റണ്‍സും കണ്ടെത്തി. ശ്രേയസ് അയ്യര്‍ 22 റണ്‍സുമായി തിളങ്ങി.

തുടക്കത്തില്‍ ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ രാജസ്ഥാന് സാധിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയ്ക്ക് വേണ്ടി ആദ്യ വിക്കറ്റില്‍ ഓപണര്‍മാര്‍ക്ക് തിളങ്ങാനായില്ല.

സ്‌കോര്‍ബോര്‍ഡ് 12-ല്‍ നില്‍ക്കെ ശിഖര്‍ ധവാനെ മടക്കി ജോഫ്ര ആര്‍ച്ചര്‍ ഡല്‍ഹിയ്ക്ക് ആദ്യ പ്രഹരം ഏല്‍പ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും പൃഥ്വി ഷായും ചേര്‍ന്ന് 30 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് ആര്‍ച്ചര്‍ വീണ്ടും ഡല്‍ഹിയെ വിറപ്പിച്ചു. ഇത്തവണ പൃഥ്വി ഷായെയാണ് ആര്‍ച്ചര്‍ മടക്കിയത്. പിന്നാലെ ശ്രേയസ്സ് അയ്യരെ മികച്ച ഒരു ത്രോയിലൂടെ യുവതാരം യശസ്വി ജയ്സ്വാള്‍ റണ്‍ ഔട്ട് ആക്കുകയും ചെയ്തു. പിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്തിനെയും രാജസ്ഥാന്‍ റണ്‍ ഔട്ടാക്കി.

79 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായ ഡല്‍ഹിയെ പിന്നീട് സ്റ്റോയ്‌നിസും ഹെറ്റ്‌മേയറും മത്സരത്തിലേക്ക് മടക്കിയെത്തിക്കുകയായിരുന്നു.

രാജസ്ഥാനായി ജോഫ്രെ ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. കാര്‍ത്തിക് ത്യാഗി, ആന്‍ഡ്രു ടൈ, തെവാതിയ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com