ഹോക്കി ലോകകപ്പ് : ക്വാര്‍ട്ടര്‍ ബെര്‍ത്ത് ലക്ഷ്യമിട്ട് ഇന്ത്യ ; എതിരാളി കാനഡ

ലോകകപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു
ഹോക്കി ലോകകപ്പ് : ക്വാര്‍ട്ടര്‍ ബെര്‍ത്ത് ലക്ഷ്യമിട്ട് ഇന്ത്യ ; എതിരാളി കാനഡ
Updated on
1 min read

ഭുവനേശ്വര്‍ : ലോകകപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. കാനഡയാണ് എതിരാളികള്‍. ആധികാരിക ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 

നാലു പോയിന്റുമായി പൂള്‍ സിയില്‍ ഇന്ത്യയാണ് ഇപ്പോള്‍ മുന്നില്‍. ബെല്‍ജിയത്തിനും ഇതേപോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ഇന്ത്യയ്ക്ക് പിന്നിലാണ്. കാനഡയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഓരോ പോയിന്റ് വീതമാണ് ഉള്ളത്. 

ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു ഇന്ത്യ തോല്‍പ്പിച്ചത്. രണ്ടാം മല്‍സരത്തില്‍ കരുത്തരായ ബെല്‍ജിയത്തെ സമനിലയില്‍ (2-2) തളച്ചു. ഗ്രൂപ്പ് ജേതാക്കള്‍ക്ക് നേരിട്ട് ക്വാര്‍ട്ടറിലേക്ക് കടക്കാം എന്നതിനാല്‍ കാനഡക്കെതിരെ വന്‍ വിജയമാകും ഇന്ത്യ ലക്ഷ്യമിടുക. 

അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയും കാനഡയും തമ്മില്‍ അഞ്ചു മല്‍സരങ്ങളാണ് കളിച്ചത്. ഇതില്‍ മൂന്നിലും ഇന്ത്യക്കായിരുന്നു ജയം. ഒരു മല്‍സരം കാനഡ ജയിച്ചപ്പോള്‍, ഓന്ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com