ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്; ഡിവൈസുകള്‍ക്ക് ഹാക്കിങ് ഭീഷണി

GOOGLE
ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രംഫയൽ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളും ഡിവൈസുകളെ തകരാറിലാക്കുന്നതുമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു.

ഡെസ്‌ക്ടോപ്പ് സിസ്റ്റങ്ങളിലെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്കാണ് മുന്നറിയിപ്പ്. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്‌സ് എന്നിവയിലെ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് ബാധകമാണ്, ഉപയോക്താക്കള്‍ ഉടന്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശത്തിലുണ്ട്.

GOOGLE
വാട്സ്ആപ്പിലെ തട്ടിപ്പുകാരെ പൂട്ടാന്‍ മെറ്റ; സ്‌കാം അലേര്‍ട്ട് ഫീച്ചര്‍ വരുന്നു

വിന്‍ഡോസ്, മാക് ഒഎസ്, ലിനക്‌സ് എന്നിവ ഉപേയാഗിക്കുന്ന ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്കാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഹാക്കര്‍മാരില്‍ നിന്ന് രക്ഷനേടാന്‍ ഉപയോക്താക്കള്‍ ബ്രൗസറുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. അല്ലാത്ത പക്ഷം ഡിവൈസുകളിലേക്ക് ഹാക്കര്‍മാര്‍ അനധികൃതമായി പ്രേവശനം നേടി വിവരങ്ങള്‍ ചോര്‍ത്തുമെന്നാണ് മുന്നറിയിപ്പ്.

ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക ലിങ്കുകള്‍ അയച്ചാണ് ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തുന്നത്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ഒരു പ്രത്യേക വെബ് പേജ് തുറക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യും. വിന്‍ഡോസ്, മാക് ഒഎസ് എന്നിവയില്‍ 151.0.7922.137/.138 ന് മുമ്പുള്ള ക്രോം പതിപ്പുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കും, 151.0.7922.137 ന് മുമ്പുള്ള പതിപ്പുകള്‍ ഉപയോഗിക്കുന്ന ലിനക്‌സ് ഉപയോക്താക്കളെയും ഇത് ബാധിച്ചേക്കാം.

GOOGLE
വാട്സ്ആപ്പിലെ തട്ടിപ്പുകാരെ പൂട്ടാന്‍ മെറ്റ; സ്‌കാം അലേര്‍ട്ട് ഫീച്ചര്‍ വരുന്നു
GOOGLE
ഫ്‌ളിപ്കാര്‍ട്ടിനെതിരെ 1.33 ലക്ഷം പരാതി, തൊട്ടുപിന്നില്‍ ആമസോണും മീഷോയും; ഒറ്റ വര്‍ഷം ₹91 കോടി റീഫണ്ട്
Summary

Chrome users of critical flaws that risk remote attacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com