ഏറ്റവും പുതിയ എഐ മോഡല്‍; വേഗത്തിലുള്ള കോഡിങ്, സെര്‍ച്ചിങ്, ഗൂഗിള്‍ 'ജെമിനി 4 ഹൈഡ്രജന്‍' പുറത്തിറക്കി

Google Launches Gemini 4 Hydrogen for Faster Coding and AI Workflows
ജെമിനി 4 ഹൈഡ്രജന്‍GOOGLE
Edited By:
Updated on: 
1 min read

വാഷിങ്ടണ്‍: ഏറ്റവും പുതിയ എഐ മോഡലായ ജെമിനി 4 ഹൈഡ്രജന്‍ പുറത്തിറക്കി ഗൂഗിള്‍. ദൈനംദിന കോഡിങ്, ഗവേഷണം, ഒന്നിലധികം ഘട്ടങ്ങളുള്ള ജോലികള്‍ എന്നിവ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് പുതിയ മോഡല്‍.

ഗൂഗിള്‍ സെര്‍ച്ച്, ജെമിനി ആപ്പ്, ഗൂഗിള്‍ എഐ സ്റ്റുഡിയോ, ജെമിനി എപിഐ, കൂടാതെ വിവിധ ബിസിനസ് ടൂളുകള്‍ എന്നിവയിലൂടെ ഈ മോഡല്‍ ആഗോളതലത്തില്‍ ലഭ്യമാകും. മുന്‍ഗാമിയായ 'ജെമിനി 3.8 ഫ്‌ലാഷ്' (Gemini 3.8 Flash)നെ അപേക്ഷിച്ച്, ജോലികള്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ 'ഹൈഡ്രജന്‍' മോഡലിന് കഴിയുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം.

കോഡിങ് പ്രവര്‍ത്തനക്ഷമതയിലും കൃത്യതയിലും മോഡല്‍ വലിയ പുരോഗതിയും കൈവരിക്കുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കള്‍, ഡെവലപ്പര്‍മാര്‍, എന്റര്‍പ്രൈസ് ഉപയോക്താക്കള്‍ എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ളവര്‍ക്ക്, വ്യത്യസ്ത സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളിലൂടെ പുതിയ മോഡല്‍ ലഭ്യമാകും.

ജെമിനി 4 ഹൈഡ്രജന്‍: പ്രധാന സവിശേഷതകള്‍

കോഡിങ്, ഡീബഗ്ഗിങ്, ഗവേഷണം, ഡാറ്റ വിശകലനം, വെബ് വികസനം തുടങ്ങിയ, വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ട ജോലികള്‍ക്കായിട്ടാണ് ജെമിനി 4 ഹൈഡ്രജന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ ഡിഫോള്‍ട്ട് 'ഹൈ തിങ്കിങ്' ലെവലില്‍, 'ജെമിനി 3.8 ഫ്‌ലാഷ്'-നേക്കാള്‍ 2.5 മടങ്ങ് വേഗത്തില്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഈ മോഡലിന് കഴിയുമെന്ന് ഗൂഗിള്‍ അറിയിച്ചു.

കോഡിങ് ബെഞ്ച്മാര്‍ക്ക് ഫലങ്ങളിലും ജെമിനി 4 ഹൈഡ്രജന്‍ വലിയ പുരോഗതി കൈവരിച്ചതായി കമ്പനി വ്യക്തമാക്കി. 'ടെര്‍മിനല്‍-ബെഞ്ച് 4.1' ല്‍ ജെമിനി 3.8 ഫ്‌ലാഷ് 18.2% സ്‌കോര്‍ നേടിയപ്പോള്‍, ജെമിനി 4 ഹൈഡ്രജന്‍ 57% സ്‌കോര്‍ നേടി. കൂടാതെ, തെറ്റായതോ കെട്ടിച്ചമച്ചതോ ആയ വിവരങ്ങള്‍ നല്‍കുന്ന പ്രവണത അഞ്ച് മടങ്ങ് കുറയ്ക്കാനും ഈ പുതിയ മോഡലിന് സാധിക്കും. ടൂള്‍ കോളുകള്‍ പരാജയപ്പെടുന്ന സാഹചര്യങ്ങളിലോ, സെര്‍ച്ച് ഫലങ്ങളൊന്നും ലഭിക്കാത്ത സാഹചര്യങ്ങളിലോ കൂടുതല്‍ മികച്ച രീതിയില്‍ പ്രതികരിക്കാനും ഇതിന് കഴിയും.

Google Launches Gemini 4 Hydrogen for Faster Coding and AI Workflows
ആദ്യത്തെ 'റൗണ്ട് ട്രിപ്പ്'; സ്റ്റാര്‍ഷിപ്പ് 15-ാം പരീക്ഷണ വിക്ഷേപണം വിജയം; 26 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍
Google Launches Gemini 4 Hydrogen for Faster Coding and AI Workflows
സൈബര്‍ ആക്രമണമല്ല, സെര്‍വറുകളിലെ അമിതഭാരം; മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്, ടീംസ് തകരാറിലായത് ഇങ്ങനെ
Google Launches Gemini 4 Hydrogen for Faster Coding and AI Workflows
ലോകവ്യാപകമായി 'പണിമുടക്കി' മൈക്രോസോഫ്റ്റ്; 11 മണിക്കൂര്‍ പിന്നിട്ടു, പ്രശ്‌നം പരിഹരിച്ചില്ല
Summary

Google Launches Gemini 4 Hydrogen for Faster Coding and AI Workflows

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER