ആദ്യത്തെ 'റൗണ്ട് ട്രിപ്പ്'; സ്റ്റാര്‍ഷിപ്പ് 15-ാം പരീക്ഷണ വിക്ഷേപണം വിജയം; 26 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ലാന്‍ഡിംഗ് പാഡില്‍ തിരിച്ചെത്തിച്ച് ചരിത്ര നേട്ടം കുറിക്കാനായിരുന്നു സ്പേസ് എക്സ് ലക്ഷ്യമിട്ടിരുന്നത്.
SpaceX launches 15th Starship flight with hopes of achieving first round trip
spaxe xspaxe x
Edited By:
Updated on: 
1 min read

ടെക്‌സസ്: സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.17 നായിരുന്നു വിക്ഷേപണം. ഭ്രമണപഥത്തിലെത്തി ഭൂമിയില്‍ നിന്ന് പുറപ്പെട്ട അതേ സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തുന്ന ആദ്യത്തെ 'റൗണ്ട്-ട്രിപ്പ്' റോക്കറ്റ് യാത്രയായി ഇത് മാറുമെന്നാണ് പ്രതീക്ഷ. പൂര്‍ണ്ണമായും വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് സംവിധാനം വികസിപ്പിക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ ശ്രമങ്ങളിലെ നിര്‍ണായകമായ ഒരു പരീക്ഷണമാണിത്.

വിക്ഷേപണത്തില്‍ റോക്കറ്റിന്റെ രണ്ടാം ഘട്ടം വിജയകരമായി ബഹിരാകാശത്തെത്തുകയും 26 സ്റ്റാര്‍ലിങ്ക് V3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തി. എന്നാല്‍, റോക്കറ്റിന്റെ ആദ്യ ഘട്ടമായ സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ലോഞ്ച് പാഡില്‍ തിരികെ എത്തിക്കാനുള്ള പദ്ധതി വിജയിച്ചില്ല. വിക്ഷേപണം കഴിഞ്ഞ് ആറര മിനിറ്റിന് ശേഷം റോക്കറ്റ് മെക്‌സിക്കോയില്‍ കടലില്‍ സുരക്ഷിതമായി ഇറക്കി. റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ലാന്‍ഡിംഗ് പാഡില്‍ തിരിച്ചെത്തിച്ച് ചരിത്ര നേട്ടം കുറിക്കാനായിരുന്നു സ്പേസ് എക്സ് ലക്ഷ്യമിട്ടിരുന്നത്.

ഏകദേശം ഒരു ദിവസം ഭ്രമണപഥത്തില്‍ ചെലവഴിച്ച ശേഷം, സ്റ്റാര്‍ഷിപ്പിന്റെ മുകള്‍ഭാഗം അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കും. തുടര്‍ന്ന് ശനിയാഴ്ച വിക്ഷേപണ ടവറിലേക്ക് തിരിച്ചെത്തുന്ന പേടകത്തെ കൂറ്റന്‍ മെക്കാനിക്കല്‍ കൈകള്‍ ഉപയോഗിച്ച് പിടിച്ചെടുത്ത് സുരക്ഷിതമായി ഇറക്കാനാണ് പദ്ധതി. റോക്കറ്റ് പൂര്‍ണ്ണമായും വീണ്ടും ഉപയോഗിക്കാവുന്നതാക്കി മാറ്റാനാണ് സ്പേസ് എക്സ് ലക്ഷ്യമിടുന്നത്. ഈ നേട്ടത്തോടെ വിക്ഷേപണ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കാനും, ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങള്‍ക്ക് സഹായകമാവുകയും ചെയ്യും.

SpaceX launches 15th Starship flight with hopes of achieving first round trip
സൈബര്‍ ആക്രമണമല്ല, സെര്‍വറുകളിലെ അമിതഭാരം; മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്, ടീംസ് തകരാറിലായത് ഇങ്ങനെ
SpaceX launches 15th Starship flight with hopes of achieving first round trip
ലോകവ്യാപകമായി 'പണിമുടക്കി' മൈക്രോസോഫ്റ്റ്; 11 മണിക്കൂര്‍ പിന്നിട്ടു, പ്രശ്‌നം പരിഹരിച്ചില്ല
SpaceX launches 15th Starship flight with hopes of achieving first round trip
'അതൊരു ബഹുമതിയാകും'; എന്‍വിഡിയ പുറത്താക്കിയാല്‍ ജെന്‍സനെ നിയമിക്കാന്‍ തയ്യാറെന്ന് ഇലോണ്‍ മസ്‌ക്
Summary

SpaceX launches 15th Starship flight with hopes of achieving first round trip

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER