ഫോണ്‍ നഷ്ടപ്പെട്ടാല്‍ വാട്‌സ്ആപ്പ് അക്കൗണ്ട് വീണ്ടെടുക്കാനാകുമോ? അറിയേണ്ടതെല്ലാം

If you lose your phone? How Can you recover your WhatsApp account
വാട്‌സ്ആപ്പ്
Edited By:
Updated on: 
1 min read

സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ വാട്‌സ്ആപ്പ് അക്കൗണ്ട് വീണ്ടെടുക്കാനാകുമോ? മറ്റൊരു ഡിവൈസിലൂടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയുമോ? ഫോണ്‍ നഷ്ടമായാലും മറ്റൊരു ഡിവൈസില്‍ വാട്‌സ്ആപ്പ് അക്കൗണ്ട് വീണ്ടും രജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോള്‍ നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ ഫോണില്‍ നിന്ന് അക്കൗണ്ട് ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ആകും. പഴയ സിം കാര്‍ഡ് ബ്ലോക്ക് ചെയ്ത് അതേ ഫോണ്‍ നമ്പറില്‍ പുതിയ സിം കാര്‍ഡ് എടുത്താല്‍ വാട്‌സ്ആപ്പ് അക്കൗണ്ട് വീണ്ടെടുക്കാം.

ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള സിം കാര്‍ഡ് നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം. വാട്‌സ്ആപ്പ് അക്കൗണ്ട് വീണ്ടെടുക്കുന്നത് എങ്ങനെയെന്ന് നോക്കാം. സ്മാര്‍ട്ട് ഫോണിനൊപ്പം നിങ്ങളുടെ സിമ്മും നഷ്ടപ്പെട്ടെങ്കില്‍ ആദ്യം മൊബൈല്‍ സേവന ദാതാവിനോട് പുതിയ സിം നല്‍കാന്‍ ആവശ്യപ്പെടുക, പുതിയ സിം കാര്‍ഡ് ആക്ടിവേറ്റ് ചെയ്ത് നിങ്ങളുടെ ഫോണില്‍ ഇടുക, വാട്‌സ്ആപ്പ് തുറന്ന് അക്കൗണ്ട് വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍ അടങ്ങിയ സിം കാര്‍ഡ് ഇല്ലാതെ അക്കൗണ്ട് വീണ്ടെടുക്കാന്‍ കഴിയില്ല. വാട്‌സ്ആപ്പ് അക്കൗണ്ട് വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതോടെ, നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ ഫോണില്‍ നിന്ന് അക്കൗണ്ട് ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ആകും.അക്കൗണ്ട് വീണ്ടും രജിസ്റ്റര്‍ ചെയ്ത ശേഷം, സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി സുരക്ഷാ ഫീച്ചറുകള്‍ ഓണ്‍ ചെയ്യുക. ഒരു സമയം ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമേ വാട്‌സാപ്പ് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. ഗൂഗിള്‍ അക്കൗണ്ട് വഴി ബാക്കപ്പ് എടുത്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി വീണ്ടെടുക്കാനും സാധിക്കും.

നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്തുന്നതിന് വാട്‌സാപ്പിന് നിങ്ങളെ സഹായിക്കാനാവില്ല. മറ്റൊരു ഫോണില്‍ നിന്ന് വാട്‌സാപ്പ് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യാനും കഴിയില്ല. വാട്‌സാപ്പ് വെബ് അല്ലെങ്കില്‍ ഡെസ്‌ക്ടോപ്പ് പതിപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് വാട്‌സ്ആപ്പ് അക്കൗണ്ടില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യാന്‍ കഴിയില്ല.

വാട്‌സ്ആപ്പ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള സിം കാര്‍ഡ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെങ്കിലോ, അല്ലെങ്കില്‍ ആ സിം കാര്‍ഡ് ഇനി നിങ്ങളുടെ കൈവശമില്ലെങ്കിലോ: വാട്‌സ്ആപ്പ് അക്കൗണ്ട് വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍, അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള സിം കാര്‍ഡ് കൈവശം ഉണ്ടായിരിക്കണം. ഈ സിം കാര്‍ഡ് ലഭ്യമല്ലെങ്കില്‍, പുതിയൊരു സിം കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് താല്‍ക്കാലികമായി വാട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ സാധിച്ചേക്കാം.

If you lose your phone? How Can you recover your WhatsApp account
കുട്ടികളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ടോ ?, മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ
If you lose your phone? How Can you recover your WhatsApp account
എന്തിന് വിളിക്കുന്നുവെന്ന് പറയണം, അജ്ഞാത കോളുകള്‍ക്ക് തടയിടും; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
If you lose your phone? How Can you recover your WhatsApp account
ട്രാഫിക് പിഴയുടെ പേരിൽ സൈബർ തട്ടിപ്പ്, ഈ സന്ദേശങ്ങൾ ശ്രദ്ധിക്കൂ
Summary

If you lose your phone? How Can you recover your WhatsApp account

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com