എന്തിന് വിളിക്കുന്നുവെന്ന് പറയണം, അജ്ഞാത കോളുകള്‍ക്ക് തടയിടും; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതിന് മുന്‍പായി വിളിക്കുന്നത് ആരാണെന്നും കോളിന്റെ ആവശ്യമെന്താണെന്നും മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും.
WhatsApp
വാട്‌സ്ആപ്പ് ഫയല്‍
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. കോള്‍ ഫില്‍ട്ടറിങ് കൂടുതല്‍ കാര്യക്ഷമമാക്കുന്ന പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് കൊണ്ടുവരുന്നതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്. അനാവശ്യ കോളുകളെ തടയാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായാണ് ലഭ്യമാക്കുക. ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതിന് മുന്‍പായി വിളിക്കുന്നത് ആരാണെന്നും കോളിന്റെ ആവശ്യമെന്താണെന്നും മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും.

ഉപയോക്താവിന് വേണ്ടി വാട്സ്ആപ്പ് തന്നെ വിളിക്കുന്നയാളോട് സംസാരിക്കുകയും, എന്തിനാണ് വിളിക്കുന്നതെന്ന് ചോദിക്കുകയും ചെയ്യുന്നതാണ് ഈ ഫീച്ചര്‍. ഈ സംഭാഷണം ഉപയോക്താവിന് ലഭ്യമാകും. ഇത് വായിച്ച ശേഷം, കോള്‍ എടുക്കണോ എന്ന് ഉപയോക്താവിന് തീരുമാനിക്കാം. ഫീച്ചര്‍ നിലവില്‍ വികസന ഘട്ടത്തിലാണെന്നും, ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

WhatsApp
ട്രാഫിക് പിഴയുടെ പേരിൽ സൈബർ തട്ടിപ്പ്, ഈ സന്ദേശങ്ങൾ ശ്രദ്ധിക്കൂ

നിലവിലുള്ള silence unknown calls എന്ന ഫീച്ചറിനെ അടിസ്ഥാനമാക്കിയാണ് പുതിയ Ask reason for calling എന്ന ഫീച്ചര്‍ വരുന്നത്. ഇതിനായി പ്രൈവസി സെറ്റിങ്‌സിലെ 'കോള്‍ ഫില്‍ട്ടറിംഗ്' മെനുവില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം. ഇതിലെ 'Never' എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കില്ല. എല്ലാ കോളുകളും സാധാരണ പോലെ റിങ് ചെയ്യും. ഇനി 'Silence' എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍, അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ നിശബ്ദമാക്കപ്പെടും. എന്നാല്‍, ഇത്തരം കോളുകളുടെ വിവരങ്ങള്‍ കോള്‍സ് ടാബിലും നോട്ടിഫിക്കേഷനുകളിലും കാണാന്‍ സാധിക്കും. 'Ask reason for calling' എന്ന മൂന്നാമത്തെ ഓപ്ഷന്‍, അപരിചിതമായ നമ്പറുകളില്‍ നിന്ന് കോള്‍ വരുമ്പോള്‍ ഫോണ്‍ റിങ് ചെയ്യുന്നതിന് മുന്‍പ് തന്നെ വിളിക്കുന്നയാളോട് എന്തിനാണ് വിളിക്കുന്നതെന്ന് ചോദിക്കും. ഈ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍, ഉപയോക്താവിന് കോള്‍ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.

ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലെയും ആപ്പിള്‍ ഐഫോണുകളിലെയും 'കോള്‍ സ്‌ക്രീനിങ്' ഫീച്ചറിന് സമാനമായിരിക്കും വാട്സ്ആപ്പിന്റെ ഈ പുതിയ ഫീച്ചര്‍. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ വാട്സ്ആപ്പ് ആന്‍ഡ്രോയിഡ് പതിപ്പായ '2.26.41.4'-ല്‍ ഈ ഫീച്ചര്‍ കണ്ടെത്തിയിട്ടുണ്ട്.

WhatsApp
ഉപയോക്താക്കള്‍ക്ക് 'ചില പ്രത്യേക' വിവരങ്ങള്‍ മാത്രം നല്‍കുന്നു; മെറ്റ അല്‍ഗോരിതം തിരുത്തണമെന്ന് കേന്ദ്രം
WhatsApp
ഡേറ്റ വേണ്ടാത്തവര്‍ക്ക് വോയ്സ് മാത്രം; പുതിയ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍
Summary

WhatsApp introduces a new feature to curb unknown calls, requiring callers to state the reason for their call

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com