Instagzam അല്ല, ഇന്‍സ്റ്റഗ്രാം തന്നെ; 10 വര്‍ഷത്തിടെ ആദ്യമായി ലോഗോ മാറ്റി പ്ലാറ്റ്‌ഫോം

2016ലാണ് ഇന്‍സ്റ്റഗ്രാം തങ്ങളുടെ ഡിസൈനില്‍ ഇതിനുമുമ്പ് മാറ്റം വരുത്തിയത്
istagram wordmark logo
ഇന്‍സ്റ്റഗ്രാം വേര്‍ഡ്മാര്‍ക്ക് ലോഗോ
Updated on
1 min read

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായി തങ്ങളുടെ ഔദ്യോഗിക വേഡ്മാര്‍ക്ക് ലോഗോയില്‍ മാറ്റം വരുത്തി ഇന്‍സ്റ്റഗ്രാം. ആപ്പിന് മുകളിലായി കാണുന്ന 'Instagram' എന്ന പേരെഴുതിയ ശൈലിയിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കൂടുതല്‍ വ്യക്തതയും ആധുനിക ലുക്കും ചേര്‍ത്താണ് പുതിയ അക്ഷരങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

ഇന്‍സ്റ്റഗ്രാം തലവന്‍ ആഡം മോസേരിയാണ് പുതിയ മാറ്റം പങ്കുവെച്ചത്. 'കഴിഞ്ഞ 10 വര്‍ഷമായി ആപ്പിലെ വേഡ്മാര്‍ക്കില്‍ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. പുതിയ മാറ്റത്തിനുള്ള സമയമായിരിക്കുന്നു. ഇന്‍സ്റ്റഗ്രാമിന്റെ പഴയ ശൈലിയും ലാളിത്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ വൃത്തിയുള്ളതും ആധുനികവുമായാണ് പുതിയ രൂപകല്‍പ്പന' -മോസേരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉപയോക്താക്കളുടെ പ്രതികരണവും അദ്ദേഹം തേടി.

പുതിയ ഡിസൈനിനോട് ഉപയോക്താക്കള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പുതിയ ലോഗോയിലെ 'r' എന്ന അക്ഷരത്തിന്റെ പുതിയ ഡിസൈന്‍ കാരണം ലോഗോ വായിക്കുമ്പോള്‍ 'Instagzam' (ഇന്‍സ്റ്റഗ്‌സാം) പോലെ തോന്നിക്കുന്നുവെന്ന് ചിലര്‍ കുറിച്ചു. 2016ലാണ് ഇന്‍സ്റ്റഗ്രാം തങ്ങളുടെ ഡിസൈനില്‍ ഇതിനുമുമ്പ് മാറ്റം വരുത്തിയത്. അന്ന് പഴയ ക്ലാസിക് ബ്രൗണ്‍ ക്യാമറ ഐക്കണിന് പകരം ഇന്നത്തെ ഗ്രേഡിയന്റ് ക്യാമറ ഐക്കണ്‍ അവതരിപ്പിക്കുകയായിരുന്നു.

istagram wordmark logo
പറയുന്ന പണി എടുക്കും; ഇമെയില്‍ നോക്കും, സ്പ്രെഡ്ഷീറ്റ് അപ്ഡേറ്റ് ചെയ്യും; ഇന്ത്യയില്‍ ജെമിനി സ്പാര്‍ക്ക് പുറത്തിറക്കി ഗൂഗിള്‍
istagram wordmark logo
ആകാശത്ത് വിസ്മയക്കാഴ്ച: ഇന്ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കാണാം; ഇന്ത്യയില്‍ ദൃശ്യമാകുമോ?
istagram wordmark logo
ബഹിരാകാശത്തിന്റെ ഇരുട്ടില്‍ ഭൂമിയും ചന്ദ്രനും; ടൈം-ലാപ്സ് വിഡിയോയുമായി അനില്‍ മേനോന്‍
Summary

"Cleaner, Modern": Instagram Changes Its Wordmark Logo After A Decade

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com