ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചര്‍; ടാഗ് ചെയ്ത പോസ്റ്റുകള്‍ സ്വന്തം പോസ്റ്റാക്കാം

ടാഗ് ചെയ്ത യഥാര്‍ത്ഥ പോസ്റ്റ് തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ഗ്രിഡില്‍ ഉള്‍പ്പെടുത്താം.
Instagram gets a useful new feature for tagged posts
ഇന്‍സ്റ്റഗ്രാംഎക്‌സ്
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: സ്വന്തം പ്രൊഫൈലില്‍ പ്രദര്‍ശിപ്പിക്കുന്ന ഉള്ളടക്കത്തിന്മേല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്ന ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഇനി മുതല്‍ മറ്റുള്ളവര്‍ ടാഗ് ചെയ്യുന്ന പോസ്റ്റുകള്‍ സ്വന്തം പ്രൊഫൈല്‍ ഗ്രിഡിലേക്ക് നേരിട്ട് ചേര്‍ക്കാന്‍ ഈ പുതിയ ഫീച്ചറിലൂടെ സാധിക്കും. ഇതിനായി ഉപയോക്താക്കള്‍ ചിത്രങ്ങളോ വിഡിയോകളോ വീണ്ടും അപ്ലോഡ് ചെയ്യുകയോ റീപോസ്റ്റ് ചെയ്യുകയോ ചെയ്യണ്ട. യാത്രകള്‍, പാര്‍ട്ടികള്‍, കണ്‍സര്‍ട്ടുകള്‍ തുടങ്ങിയ ഗ്രൂപ്പ് ഒത്തുചേരലുകളില്‍ സുഹൃത്തുക്കള്‍ എടുക്കുന്ന ചിത്രങ്ങളില്‍ നമ്മളെ ടാഗ് ചെയ്യുമ്പോള്‍, ടാഗ് ചെയ്ത യഥാര്‍ത്ഥ പോസ്റ്റ് തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ഗ്രിഡില്‍ ഉള്‍പ്പെടുത്താം.

Instagram gets a useful new feature for tagged posts
എഐ മനുഷ്യരാശിയെ നശിപ്പിച്ചേക്കാം; ഗവേഷണ വേഗത കുറയ്ക്കണം: ആന്ത്രോപിക് സിഇഒ

ഇന്‍സ്റ്റാഗ്രാമിലെ 'ടാഗ്ഡ് പോസ്റ്റ്' ഫീച്ചര്‍ അറിയാം

ഇന്‍സ്റ്റഗ്രാമിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടാഗ് ചെയ്യപ്പെട്ട പോസ്റ്റുകള്‍ പ്രൊഫൈലിലേക്ക് ചേര്‍ക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ആരെങ്കിലും നിങ്ങളെ ടാഗ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡിഎം(ഡയറക്ട് മെസ്സേജ്) അറിയിപ്പ് വഴിയോ, ടാഗ് ചെയ്യപ്പെട്ട പോസ്റ്റില്‍ നിന്ന് നേരിട്ടോ, അല്ലെങ്കില്‍ പ്രൊഫൈലിലെ 'Tagged' ടാബ് വഴിയോ ഈ സൗകര്യം ഉപയോഗിക്കാം. പിന്നീട് ഈ പോസ്റ്റുകള്‍ പ്രധാന ഗ്രിഡില്‍നിന്ന് ഒഴിവാക്കിയാലും യഥാര്‍ത്ഥ അപ്ലോഡ് ഡിലീറ്റ് ചെയ്യപ്പെടില്ല.

പുതുതായി ചേര്‍ക്കുന്ന പോസ്റ്റുകള്‍ ഡിഫോള്‍ട്ടായി റിവേഴ്‌സ്-ക്രോണോളജിക്കല്‍ ക്രമത്തിലാണ് ഗ്രിഡില്‍ ദൃശ്യമാകുക. എന്നാല്‍, മുന്‍കൂട്ടി പ്രൊഫൈല്‍ ഗ്രിഡ് ക്രമീകരിച്ചിട്ടുള്ള ഉപയോക്താക്കളുടെ ലേഔട്ട് തനിയെ റീസെറ്റ് ആകില്ല. ക്രിയേറ്റര്‍ കൊളാബറേഷനുകളും ടാഗ് ചെയ്യപ്പെടുന്ന ഗ്രൂപ്പ് ഇമേജുകളും മറ്റും പ്രൊഫൈല്‍ ഗ്രിഡില്‍ കാണിക്കാനും അത് ഫോളോവര്‍മാരിലേക്ക് എത്തിക്കാനും ഇതുവഴി സാധിക്കും.

Instagram gets a useful new feature for tagged posts
ട്രാന്‍സ്‌ഫോമറിന് കപ്പാസിറ്റി ഇല്ലേ? എന്തുകൊണ്ട് ഹൈബ്രിഡ് സോളാര്‍ വയ്ക്കണം, ഇക്കാര്യങ്ങള്‍ അറിയാം
Instagram gets a useful new feature for tagged posts
ശീതകാലം ഇന്ത്യയോട് വിടപറയുമോ? വരാനിരിക്കുന്നത് 'ഗോഡ്സില്ല എല്‍ നിനോ'; ചൂടിന് തീവ്രതയേറുമെന്ന് മുന്നറിയിപ്പ്
Summary

Instagram gets a useful new feature for tagged posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com