

വൈദ്യുതി ക്ഷാമം നേടിടുന്ന സാഹചര്യത്തില്‍ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും സോളാര്‍ വയ്ക്കുന്നവരുടെ ഏണ്ണം കൂടുകയാണ്. കുറഞ്ഞ ചെലവില്‍ വയ്ക്കാവുന്ന കെഎസ്ഇബി ലൈനുമായി ബന്ധിപ്പിക്കുന്ന പരമ്പരാഗത ഗ്രിഡ്-ടൈഡ്(ഓണ്‍ ഗ്രിഡ്) സോളാര്‍ ആണ് അധികം ആളുകളും തെരഞ്ഞെടുക്കുന്നത്.
എന്നാല്‍ കെഎസ്ഇബിയുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാവുന്നതും സംഭരിച്ച് വയ്ക്കാനും സാധിക്കുന്ന സാധിക്കുന്ന രീതിയാണ് ഹൈബ്രിഡ് സോളാര്‍ ഇന്‍വെര്‍ട്ടര്‍. ഓണ്‍ഗ്രിഡ് സോളാര്‍ സിസ്റ്റം വയ്ക്കണമെങ്കില്‍ നിങ്ങളുടെ പ്രദേശത്തെ ട്രാന്‍സ്‌ഫോമര്‍ കപ്പാസിറ്റി നോക്കി മാത്രമേ ഉപയോഗിക്കാന്‍ കഴിയൂവെങ്കില്‍ ഹൈബ്രിഡ് സോളാര്‍ വയ്ക്കുവാന്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ല.
പരമ്പരാഗത സോളാര്‍ സംവിധാനങ്ങള്‍ക്ക് അപ്പുറം കൂടുതല്‍ മികച്ചതും കരുത്തുറ്റതുമായ സംവിധാനമാണ് ഹൈബ്രിഡ് സോളാര്‍ ഇന്‍വെര്‍ട്ടര്‍. സോളാര്‍ പാനലുകള്‍, ബാറ്ററികള്‍, യൂട്ടിലിറ്റി ഗ്രിഡ് എന്നിവയില്‍ നിന്നുള്ള വൈദ്യുതി പ്രവാഹത്തെ വേണ്ട വിധം നിയന്ത്രിക്കുന്ന സംവിധാനമാണിത്.
പരമ്പരാഗത ഗ്രിഡ്-ടൈഡ് സോളാര്‍ ഇന്‍വെര്‍ട്ടര്‍, ബാറ്ററി ഇന്‍വെര്‍ട്ടര്‍, ചാര്‍ജ് കണ്‍ട്രോളര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ സംയോജിപ്പിക്കുന്ന നൂതനമായ ഒരു സാങ്കേതികവിദ്യയാണ് ഹൈബ്രിഡ് സോളാര്‍ ഇന്‍വെര്‍ട്ടര്‍. കെഎസ്ഇബി ഗ്രിഡുമായി ബന്ധിപ്പിക്കുന്ന(ഓണ്‍ ഗ്രിഡ്) അല്ലെങ്കില്‍ കെഎസ്ഇബി ഗ്രിഡുമായി ബന്ധമില്ലാതെ പ്രവര്‍ത്തിക്കുന്ന(ഓഫ് ഗ്രിഡ്) ഇന്‍വെര്‍ട്ടറുകളില്‍ നിന്ന് വ്യത്യസ്തമായി, ഹൈബ്രിഡ് സോളാര്‍ ഇന്‍വെര്‍ട്ടര്‍ സിസ്റ്റത്തിന് ഇവ രണ്ടിന്റെയും ഗുണം ലഭിക്കും.
സോളാര്‍ പാനലുകള്‍ വഴി വരുന്ന വൈദ്യുതി ബാറ്ററികളില്‍ സംഭരിക്കുകയും, ആവശ്യമെങ്കില്‍ യൂട്ടിലിറ്റി ഗ്രിഡിന് നല്‍കുകയും ചെയ്യുന്നു. അതായത് ഒരൊറ്റ ഡിവൈസുകൊണ്ട് നിങ്ങളുടെ സോളാര്‍ പവര്‍ സിസ്റ്റത്തിന്റെ എല്ലാ വശങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയും. സോളാര്‍ പാനലുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഡയറക്ട് കറന്റ് (ഡിസി) വൈദ്യുതിയെ ഗാര്‍ഹിക ഉപകരണങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ആള്‍ട്ടര്‍നേറ്റിംഗ് കറന്റ് (എസി) ആക്കി മാറ്റുന്നതിനൊപ്പം, സോളാര്‍ ബാറ്ററി ബാങ്കിന്റെ ചാര്‍ജിങ്ങും ഡിസ്ചാര്‍ജിങ്ങും നിയന്ത്രിക്കുന്നു. ഗ്രിഡ് ലഭ്യമാകുമ്പോള്‍ അധിക സോളാര്‍ പവര്‍ ഗ്രിഡിലേക്ക് തിരികെ നല്‍കാനും, ഗ്രിഡ് തകരാറിലാകുമ്പോള്‍ വൈദ്യുതി ബാറ്ററി പവറിലേക്ക് തടസ്സമില്ലാതെ മാറാനും ഇതിന് സാധിക്കുന്നു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപയോഗിക്കുമ്പോള്‍ വൈദ്യുതി ചെലവ് ലാഭിക്കുന്ന കാര്യത്തില്‍ സോളാര്‍ ഹൈബ്രിഡ് സംവിധാനങ്ങള്‍ മികച്ചതാണ്. സോളാര്‍ ഹൈബ്രിഡ് സംവിധാനം വയ്ക്കുന്നതിന് ചെലവ് കൂടുതല്‍ ആണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭം നല്‍കും.
ഹൈബ്രിഡ് സോളാര്‍ സംവിധാനങ്ങളുടെ പരിപാലനം എളുപ്പമാണ്. കൃത്യമായ പരിശോധനകള്‍, ഇടയ്ക്കിടെയുള്ള വൃത്തിയാക്കല്‍, ബാറ്ററികള്‍ നല്ല അവസ്ഥയിലാണെന്ന് ഉറപ്പാക്കല്‍ എന്നിവ മാത്രം ശ്രദ്ധിച്ചാല്‍ മതി. സംവിധാനം സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കിയാല്‍ മാത്രം മതി. താരതമ്യേന മെയിന്റനന്‍സ് ഇവയ്ക്ക് കുറവാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates