നിങ്ങളുടെ പേരിലുള്ള പഴയ സിം മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത്? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

SIM cards
SIM cards
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: നിങ്ങളുടെ പേരിലുള്ള പഴയ സിം കാര്‍ഡ് മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത്? ഉപയോഗിക്കാത്ത സിം കണക്ഷന്‍ റദ്ദാക്കിയില്ലെങ്കില്‍ ഭാവിയില്‍ പല പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. നിങ്ങളുടെ പേരിലുള്ള നമ്പര്‍ ഉപയോഗിച്ച് കോളുകള്‍ ചെയ്യാനും സന്ദേശങ്ങള്‍ അയക്കാനും ഒടിപി സ്വീകരിക്കാനും വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും.

ഇത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പിന്നീട് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ സിം ആരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നത് പ്രധാനമാണ്. ഭാവിയില്‍ നിയമപരവും സുരക്ഷാപരവുമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.

ബാങ്ക് അക്കൗണ്ടുകള്‍, വാട്‌സ്ആപ്പ്, ഇ-മെയില്‍, സോഷ്യല്‍ മീഡിയ, സര്‍ക്കാര്‍ സേവനങ്ങള്‍, ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ തുടങ്ങി നിരവധി സംവിധാനങ്ങളുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ സിം കണക്ഷനും ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.ഓഫറുകള്‍ക്കായി, യാത്രയ്ക്കായി, താല്‍ക്കാലിക ആവശ്യങ്ങള്‍ക്ക്, രണ്ടാമത്തെ ഫോണിനായി തുടങ്ങി പല കാരണങ്ങളാല്‍ ആളുകള്‍ ഒന്നിലധികം സിം കണക്ഷനുകള്‍ എടുക്കാറുണ്ട്.

ഉപയോഗം അവസാനിച്ചാലും കണക്ഷന്‍ ഔദ്യോഗികമായി റദ്ദാക്കാതെ ഉപേക്ഷിക്കുന്നതാണ് പലരും ചെയ്യുന്ന പിഴവ്. പ്രത്യേകിച്ച് ജോലി മാറുമ്പോഴും കമ്പനി മാറുമ്പോഴും രാജ്യം വിടുമ്പോഴും പഴയ സിം കണക്ഷനുകള്‍ പലരും മറന്നുപോകുന്നു. ഒരു സിം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല എന്നതുകൊണ്ട് അതിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. സിം നിങ്ങളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കില്‍ അതിന്റെ നിലവിലെ സ്ഥിതി അറിയേണ്ടതുണ്ട്. അത് ഇപ്പോഴും സജീവമാണോ, മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം.

മറ്റൊരാള്‍ക്ക് സിം ആവശ്യമുണ്ടെങ്കില്‍ അവരുടെ പേരില്‍ത്തന്നെ കണക്ഷന്‍ എടുക്കുന്നതാണ് ഉചിതം. ഉപയോഗം അവസാനിച്ച സിം കാര്‍ഡ് മേശവലിപ്പിലോ അലമാരയിലോ സൂക്ഷിക്കുകയോ എടുത്തുമാറ്റി ഉപേക്ഷിക്കുകയോ ചെയ്യുന്നതുകൊണ്ട് മാത്രം കണക്ഷന്‍ റദ്ദാകില്ല. ബന്ധപ്പെട്ട ടെലികോം ഓപ്പറേറ്ററുടെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പാലിച്ച് കണക്ഷന്‍ റദ്ദാക്കിയെന്ന് ഉറപ്പാക്കണം.ബാലന്‍സ് ഇല്ലാത്തതുകൊണ്ടോ ദീര്‍ഘകാലമായി ഉപയോഗിക്കാത്തതുകൊണ്ടോ മാത്രം കണക്ഷന്‍ പൂര്‍ണമായി അവസാനിച്ചെന്ന് കരുതരുത്.

സ്വന്തം പേരിലുള്ള പഴയതും നിലവിലുള്ളതുമായ കണക്ഷനുകളുടെ പട്ടിക തയ്യാറാക്കി ആവശ്യമില്ലാത്തവ റദ്ദാക്കണം. സിം നഷ്ടപ്പെട്ടാല്‍ ഉടന്‍ സേവനദാതാവിനെ ബന്ധപ്പെടുകയും നമ്പര്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.

നമ്പര്‍ മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പഴയ മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുകള്‍, വാട്‌സ്ആപ്പ്, ഇ-മെയില്‍, സോഷ്യല്‍ മീഡിയ, സര്‍ക്കാര്‍ സേവനങ്ങള്‍, ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം.പുതിയ നമ്പര്‍ എടുത്താല്‍ പഴയ സിം ഉപേക്ഷിക്കുന്നതിനൊപ്പം ഈ സേവനങ്ങളിലെല്ലാം പുതിയ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം ബാങ്ക് ഒ.ടി.പി ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സന്ദേശങ്ങള്‍ പഴയ നമ്പറിലേക്ക് പോകാം.

SIM cards
ഇനി അജ്ഞാത നമ്പറുകളില്‍ നിന്ന് കോളുകള്‍ വരില്ല, ആര് വിളിച്ചാലും പേര് കാണിക്കും; സിനാപ് ഇന്ന് മുതല്‍
SIM cards
പെര്‍മനന്റ് പിന്‍ മെസേജ്, ഗ്രൂപ്പ് സ്റ്റാറ്റസ്; വാട്സ്ആപ്പില്‍ പുതിയ 4 ഫീച്ചറുകള്‍ വരുന്നു
SIM cards
കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ
Summary

Is someone else using the old SIM card?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER