വെറുതെ കാശ് കളയല്ലേ..; വീട്ടില്‍ വാട്ടര്‍ ഹീറ്റര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Things to Consider When Buying a Water Heater
Water Heaters
Edited By:
Updated on: 
2 min read

വീട്ടില്‍ വാട്ടള്‍ ഹീറ്റര്‍ വാങ്ങുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. വെള്ളം ചൂടാക്കുകയാണ് ഇവയുടെ ഉപയോഗമെങ്കിലും പ്രവര്‍ത്തന രിതിയില്‍ മാറ്റങ്ങളുണ്ട്. ഇന്‍സ്റ്റന്റ് വാട്ടര്‍ ഹീറ്ററും സ്റ്റോറേജ് വാട്ടര്‍ ഹീറ്ററും എന്നിങ്ങനെ രണ്ടുതരം വാട്ടര്‍ ഹീറ്ററുകളാണള്ളത്.

ഇന്‍സ്റ്റന്റ് വാട്ടര്‍ ഹീറ്റര്‍

വാട്ടര്‍ഹീറ്ററിലൂടെ കടന്നുപോകുന്ന വെള്ളം ചൂടാക്കി ടാപ്പിലേക്കെത്തിക്കുന്നു എന്നതാണ് ഇന്‍സ്റ്റന്റ് വാട്ടര്‍ ഹീറ്ററിന്റെ പ്രത്യേകത. ഇത്തരം വാട്ടര്‍ ഹീറ്റര്‍ ഒട്ടുംതന്നെ വെള്ളം സംഭരിച്ചു വയ്ക്കുന്നില്ല. വാട്ടര്‍ഹീറ്ററിനുള്ളിലെ കോയില്‍ വെള്ളം ചൂടാക്കി നേരെ ടാപ്പിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. ഇന്‍സ്റ്റന്റ് വാട്ടര്‍ ഹീറ്ററില്‍ ഒരു ലീറ്റര്‍, മൂന്ന് ലീറ്റര്‍ ശേഷിയുള്ള മോഡലുകള്‍ ആണ് വീടുകളിലേക്ക് കൂടുതല്‍ അനുയോജ്യം. ഒരേസമയം പരമാവധി മൂന്ന് ലീറ്റര്‍ വെള്ളം ചൂടാക്കാന്‍ കഴിയും എന്നതാണ് മൂന്ന് ലീറ്റര്‍ ശേഷി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. 3000 വാട്‌സ് വൈദ്യുതിയിലാണ് ഇത് പ്രവര്‍ത്തിക്കുക. വാട്ടര്‍ ഹീറ്റര്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ മൂന്ന് യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. സ്വിച്ച് ഓണാക്കി രണ്ട് മൂന്ന് മിനിറ്റിനു ശേഷമായിരിക്കും വെള്ളം ചൂടായിത്തുടങ്ങുക. 25 ഡിഗ്രിക്കും 45 ഡിഗ്രിക്കും ഇടയിലുള്ള താപനിലയിലായിരിക്കും വെള്ളം ലഭിക്കുക. ആവശ്യമായ താപനില ക്രമീകരിച്ചു വയ്ക്കാനുള്ള സൗകര്യം പല മോഡലുകളിലുമുണ്ട്. നിശ്ചിത താപനിലയിലെത്തുമ്പോള്‍ തനിയെ കട്ട് ഓഫ് ആകും.

സ്റ്റോറേജ് വാട്ടര്‍ ഹീറ്റര്‍

വെള്ളം ചൂടാക്കുകയും ഒപ്പം ചൂടുവെള്ളം സംഭരിച്ചു സൂക്ഷിക്കുകയും ചെയ്യുമെന്നതാണ് സ്റ്റോറേജ് വാട്ടര്‍ ഹീറ്ററിന്റെ സവിശേഷത. ഇന്‍സ്റ്റന്റ് വാട്ടര്‍ ഹീറ്ററില്‍ നിന്ന് വ്യത്യസ്തമായി 'സ്റ്റോറേജ് കണ്ടെയ്‌നര്‍' കൂടി ഉള്‍പ്പെടുന്നതായിരിക്കും സ്റ്റോറേജ് വാട്ടര്‍ ഹീറ്റര്‍. ആറ് ലീറ്റര്‍, 10 ലീറ്റര്‍, 15 ലീറ്റര്‍ തുടങ്ങി പല സംഭരണശേഷിയില്‍ സ്റ്റോറേജ് വാട്ടര്‍ ഹീറ്റര്‍ ലഭ്യമാണ്. ഇതില്‍ ആറ് ലീറ്റര്‍, 10 ലീറ്റര്‍ മോഡലുകളാണ് വീടുകളിലേക്ക് കൂടുതലും ചെലവാകുന്നത്.

സ്വിച്ച് ഓണാക്കി മൂന്ന് നാല് മിനിറ്റിനുള്ളില്‍ സ്റ്റോറേജ് കണ്ടെയ്‌നറിലെ മുഴുവന്‍ വെള്ളവും ചൂടാകുമെന്നതാണ് ഇത്തരം മോഡലിന്റെ മെച്ചം. മിച്ചം വരുന്ന വെള്ളം മണിക്കൂറുകളോളം ചൂടോടെയിരിക്കുകയും ചെയ്യും. സ്റ്റോറേജ് കണ്ടെയ്‌നറിലെ തെര്‍മോ ഫ്‌ലാസ്‌കിന്റെ മികവനുസരിച്ച് ചൂട് നിലനില്‍ക്കുന്ന സമയം വ്യത്യസപ്പെടും. 40 മണിക്കൂര്‍ വരെ വെള്ളം ചൂടോടെയിരിക്കുന്ന മോഡലുകളുണ്ട്.

സോളര്‍ വാട്ടര്‍ ഹീറ്റര്‍

വൈദ്യുതി ആവശ്യമില്ല എന്നതാണ് സോളര്‍ വാട്ടര്‍ ഹീറ്ററിന്റെ പ്രത്യേകത. സൗരോര്‍ജത്തിന്റെ സഹായത്താലാണ് വെള്ളം ചൂടാകുന്നത്. വീടിന്റെ മേല്‍ക്കൂരയില്‍ നന്നായി വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വേണം സോളര്‍ വാട്ടര്‍ ഹീറ്റര്‍ പിടിപ്പിക്കാന്‍. ഇടിസി (ഇവാക്വേറ്റഡ് ട്യൂബ് കളക്ടര്‍) എഫ്പിസി (ഫ്‌ലാറ്റ് പ്ലേറ്റ് കളക്ടര്‍) എന്നിങ്ങനെ രണ്ട് തരം സോളര്‍ വാട്ടര്‍ ഹീറ്ററാണുള്ളത്. ഇടിസി മോഡലില്‍ ഗ്ലാസ് ട്യൂബുകളാണ് ചൂട് ആഗിരണം ചെയ്ത് വെള്ളം ചൂടാക്കുന്നത്. എഫ്പിസിയില്‍ ചെമ്പ് തകിടുകളാണ് ഈ ജോലി നിര്‍വഹിക്കുന്നത്.

50 ലീറ്റര്‍ മുതല്‍ 200 ലീറ്റര്‍ വരെ സംഭരണശേഷിയുള്ള മോഡലുകള്‍ ലഭ്യമാണ്. നൂറ് ലീറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ഹീറ്ററില്‍ നിന്ന് മൂന്ന് ബാത്‌റൂമുകളിലേക്ക് വെള്ളം എത്തിക്കാന്‍ കഴിയും. പഫ് ഇന്‍സുലേറ്റഡ് പാനലിന് ഉള്ളിലായിരിക്കും ഇത്തരം വാട്ടര്‍ ഹീറ്ററിലെ സ്റ്റോറേജ് കണ്ടെയ്‌നര്‍. ജിഐ, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവ കൊണ്ടാണ് സ്റ്റോറേജ് കണ്ടെയ്‌നര്‍ നിര്‍മിക്കാറുള്ളത്. 304 ഗ്രേഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടുള്ള കണ്ടെയ്‌നറിനാണ് ഗുണനിലവാരം കൂടുതല്‍. ഇതില്‍ നിന്നുള്ള വെള്ളം പാചക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. വാട്ടര്‍ ഹീറ്റര്‍ പിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പ്ലബിങ് സമയത്തുതന്നെ സിപിവിസി (ക്ലോറിനേറ്റഡ് പോളിവിനൈല്‍ ക്ലോറൈഡ്) പൈപ്പ് കണക്ഷന്‍ നല്‍കിയിടണം.

Things to Consider When Buying a Water Heater
'സ്റ്റാര്‍ലിങ്കിനെ സ്വാഗതം ചെയ്യുന്നു, മത്സരത്തെ ഭയക്കുന്നില്ല'; മസ്‌കിന് മറുപടിയുമായി റിലയന്‍സ്
Things to Consider When Buying a Water Heater
ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക
Things to Consider When Buying a Water Heater
വായുവില്‍ മലക്കം മറിഞ്ഞ് ടെസ്‌ല റോഡ്സ്റ്റര്‍; പറക്കും കാറുകള്‍ നിരത്തിലിറക്കാന്‍ മസ്‌ക് - വിഡിയോ
Summary

Things to Consider When Buying a Water Heater

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com