

ന്യൂഡല്‍ഹി: വാട്‌സ്ആപ്പിലെ സ്വകാര്യ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ കാണരുതെന്ന് ആഗ്രഹിക്കുന്നവരാണോ?വാട്‌സ്ആപ്പ് മുഴുവനായി ലോക്ക് ചെയ്യാതെ തന്നെ ഇത് സാധിക്കും. നിങ്ങള്‍ക്ക് ആവശ്യമുള്ള പ്രത്യേക ചാറ്റുകള്‍ (വ്യക്തികളുമായുള്ളതോ ഗ്രൂപ്പുകളോ) മാത്രമായി ലോക്ക് ചെയ്യാവുന്ന ഫീച്ചറിനെ പറ്റി അറിയമോ?
'ചാറ്റ് ലോക്ക്' എന്നാണ് വാട്‌സ്ആപ്പിലെ ഈ ഫീച്ചറിന്റെ പേര്. ലോക്ക് ചെയ്യുന്ന ചാറ്റുകള്‍ പ്രധാന ചാറ്റ് ലിസ്റ്റില്‍ നിന്ന് അപ്രത്യക്ഷമാവുകയും, 'Locked Chats' എന്നൊരു രഹസ്യ ഫോള്‍ഡറിലേക്ക് മാറുകയും ചെയ്യും. നിങ്ങളുടെ വിരലടയാളമോ ഫേസ് ഐഡിയോ നല്‍കിയാല്‍ മാത്രമേ ഈ ഫോള്‍ഡര്‍ തുറക്കാന്‍ സാധിക്കൂ.
എങ്ങനെ എന്നറിയാം
നിങ്ങള്‍ക്ക് ലോക്ക് ചെയ്യേണ്ട വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ ചാറ്റ് തുറക്കുക.
മുകളില്‍ അവരുടെ പേര് എഴുതിയിരിക്കുന്ന ഭാഗത്ത് ടാപ്പ് ചെയ്യുക.
താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ 'Chat Lock' എന്നൊരു ഓപ്ഷന്‍ കാണാം, അതില്‍ ക്ലിക്ക് ചെയ്യുക
'Lock this chat with fingerprint/Face ID' എന്ന ഓപ്ഷന്‍ ഓണ്‍ ചെയ്യുക.
നിങ്ങളുടെ വിരലടയാളം അല്ലെങ്കില്‍ ഫേസ് ഐഡി നല്‍കി സ്ഥിരീകരിക്കുന്നതോടെ ആ ചാറ്റ് ലോക്ക് ആകും
ലോക്ക് ചെയ്തുകഴിഞ്ഞാല്‍ പിന്നെ ആ ചാറ്റ് സാധാരണ ലിസ്റ്റില്‍ കാണില്ല. വാട്‌സാപ്പിന്റെ ഹോം സ്‌ക്രീനില്‍ (ചാറ്റ് ലിസ്റ്റ്) വിരല്‍ വെച്ച് പതുക്കെ താഴേക്ക് വലിക്കുക. ഏറ്റവും മുകളിലായി 'Locked Chats' എന്നൊരു പുതിയ ഫോള്‍ഡര്‍ തെളിഞ്ഞു വരും.ടാപ്പ് ചെയ്ത് നിങ്ങളുടെ ഫിംഗര്‍പ്രിന്റ്/ഫേസ് ഐഡി നല്‍കിയാല്‍ ലോക്ക് ചെയ്ത എല്ലാ ചാറ്റുകളും കാണാന്‍ സാധിക്കും. ഇങ്ങനെ ലോക്ക് ചെയ്ത ചാറ്റുകളില്‍ നിന്ന് മെസേജ് വന്നാല്‍, നോട്ടിഫിക്കേഷനില്‍ പേരോ മെസേജോ കാണിക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates