സ്റ്റിക്കറുകള്‍ക്ക് ശബ്ദം ചേര്‍ക്കാം, സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാം; 'സൂപ്പര്‍ ഫീച്ചറു'കളുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പിലെ മറ്റ് സന്ദേശങ്ങള്‍ പോലെ തന്നെ സൗണ്ട് സ്റ്റിക്കറുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും
WhatsApp
WhatsApp
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി സൂപ്പര്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. സ്റ്റിക്കറുകള്‍ അയക്കുമ്പോള്‍ ശബ്ദവും ചേര്‍ക്കാന്‍ സാധിക്കുന്ന സൗണ്ട് സ്റ്റിക്കര്‍ ഫീച്ചര്‍ വികസിപ്പിക്കുകയാണ് വാട്‌സ്ആപ്പ്. പുതിയ ഫീച്ചറിലൂടെ ചാറ്റില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റിക്കറുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതില്‍ നിന്ന് ശബ്ദം കേള്‍ക്കാന്‍ സാധിക്കും. ആവശ്യമെങ്കില്‍ ഒന്നിലധികം തവണയും ഇതിലൂടെ ശബ്ദം പ്ലേ ചെയ്യാന്‍ കഴിഞ്ഞേക്കും.

വാട്‌സ്ആപ്പിലെ മറ്റ് സന്ദേശങ്ങള്‍ പോലെ തന്നെ സൗണ്ട് സ്റ്റിക്കറുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. നിലവില്‍ ഈ ഫീച്ചര്‍ നിര്‍മ്മാണ ഘട്ടത്തിലായതിനാല്‍ ബീറ്റാ ഉപയോക്താക്കള്‍ക്ക് പോലും ഇത് പൂര്‍ണ്ണമായി ലഭ്യമല്ല. എങ്കിലും വരും ദിവസങ്ങളില്‍ ഇത് ടെസ്റ്റിംഗിനായി എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

WhatsApp
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്‍കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

ഇതിനുപുറമെ, നിശ്ചിത തീയതിയിലും സമയത്തും സന്ദേശങ്ങള്‍ അയക്കുന്നതിനായി ഷെഡ്യൂള്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഇതിലൂടെ ടെക്സ്റ്റ് സന്ദേശങ്ങള്‍, ലിങ്കുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് അയക്കാന്‍ സാധിക്കും. 10 മിനിറ്റ് മുതല്‍ രണ്ട് ആഴ്ച വരെയുള്ള സമയം ഇതിനായി തെരഞ്ഞെടുക്കാം. ആപ്പ് ഓഫ്ലൈന്‍ ആയിരുന്നാല്‍ പോലും വാട്‌സാപ്പ് കൃത്യസമയത്ത് സന്ദേശം അയക്കും.

വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ആന്‍ഡ്രോയിഡ് പതിപ്പ് 2.26.40.7-ല്‍ വാട്സ്ആപ്പ് ബീറ്റ ഉപയോഗിക്കുന്ന ചില ഉപയോക്താക്കള്‍ക്കായി ഈ 'ഷെഡ്യൂള്‍ഡ് മെസ്സേജ്' ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. വരും ആഴ്ചകളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമായേക്കാം.

WhatsApp
ക്യുആര്‍ കോഡിലേക്ക് നോക്കിയാല്‍ മതി പണം അയക്കാം; എഐ ഗ്ലാസുകളുമായി ജിയോ
WhatsApp
ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്
Summary

WhatsApp may soon let you add sound to stickers, share with others

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com