പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടുമോ | Petrol Diesel Price Hike

പെട്രോള്‍, ഡീസല്‍ വില റോക്കറ്റ് പോലെ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഇന്ധന വിലവര്‍ധന എല്ലാവരിലും വലിയ ആശങ്കയുണ്ടാക്കുന്നു. ഈ പോക്ക് എവിടെ ചെന്നെത്തിക്കും എന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നത്. പച്ചക്കറി മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വരെ കുത്തനെ ഉയരാന്‍ ഈ കുതിച്ചുക്കയറ്റം ഇടയാക്കും. സാധാരണക്കാരുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. ജീവിത സാഹചര്യങ്ങളെ അപ്പാടെ തകിടം മറിക്കാൻ കെൽപ്പുള്ളതാണ് പടിപടിയായുള്ള ഈ വില വര്‍ധന. അപ്പോള്‍ പിന്നെ ഈ ആശങ്കയില്‍ കഴമ്പില്ലെന്ന് പറയാനാവില്ല. ഇനിയും വില കൂടുമോ എന്ന ചങ്കിടിപ്പിന് അര്‍ഥമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com