ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജ് നീക്കില്ല? ഐസിസിയുടെ നിര്‍ദേശം മറികടന്നേക്കും, ബിസിസിഐ ധോനിക്കൊപ്പം

ബലിദാന്‍ ബാഡ്ജുള്ള ഗ്ലൗസ് ധരിക്കാന്‍ ഐസിസിയില്‍ നിന്നും അനുവാദം തേടാനാണ് ബിസിസിഐയുടെ നീക്കം
ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജ് നീക്കില്ല? ഐസിസിയുടെ നിര്‍ദേശം മറികടന്നേക്കും, ബിസിസിഐ ധോനിക്കൊപ്പം

പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ബലിദാന്‍ ബാഡ്ജ് അടയാളപ്പെടുത്തിയ ഗ്ലൗസ് അണിഞ്ഞ് കളിച്ച ധോനിക്ക് ബിസിസിഐയുടെ പിന്തുണ. പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നം ധോനിയുടെ ഗ്ലൗസില്‍ നിന്ന് മാറ്റണം എന്ന് ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടുവെങ്കിലും ബിസിസിഐ ഈ വിഷയത്തില്‍ ധോനിക്കൊപ്പം നില്‍ക്കും.

ബലിദാന്‍ ബാഡ്ജുള്ള ഗ്ലൗസ് ധരിക്കാന്‍ ഐസിസിയില്‍ നിന്നും അനുവാദം തേടാനാണ് ബിസിസിഐയുടെ നീക്കം. ധോനിയുടെ ഗ്ലൗസിലെ ഈ ചിഹ്നം മതവും, കച്ചവട ലക്ഷ്യം വെച്ചുള്ള പരസ്യവുമായും ബന്ധപ്പെട്ടതല്ലെന്നതാണ് ബിസിസിഐ വൃത്തങ്ങള്‍ ധോനിയുടെ നീക്കത്തെ പിന്തുണയ്ക്കുന്നതിനായി ചൂണ്ടിക്കാണിക്കുന്നത്. സിഒഎ തലവന്‍ വിനോദ് റായിയും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തുടര്‍ന്നും ഇതേ ചിഹ്നം വരുന്ന ഗ്ലൗസ് ധരിക്കാന്‍ അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തയച്ചതായി ബിസിസിഐ തലവന്‍ രാജീവ് ശുക്ല വ്യക്തമാക്കി. 

ഈ ചിഹ്നം ധോനിയുടെ ഗ്ലൗസില്‍ നിന്നും മാറ്റണം എന്ന ഐസിസിയുടെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി ഇന്ന് യോഗം ചേരും. ഐസിസി സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ്ങാണ്, ധോനിയുടെ ഗ്ലൗസില്‍ നിന്നും ഈ ചിഹ്നങ്ങള്‍ മാറ്റണം എന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടതായി വ്യക്തമാക്കിയത്. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ താരം ഫെലുക്ക്വാവോയെ സ്റ്റംപ് ചെയ്തതിന്റെ ദൃശ്യങ്ങള്‍ റിപ്ലേ ചെയ്ത് കാണിക്കവെയായിരുന്നു ധോനിയുടെ ഗ്ലൗസിലെ ചിഹ്നങ്ങള്‍ ആരാധകരുടെ ശ്രദ്ധയിലേക്കെത്തുന്നത്. പിന്നാലെ ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com