വാക്സിൻ എടുത്തിട്ടും ഒമൈക്രോൺ പിടികൂടിയോ? ബൂസ്റ്റര്‍ ഡോസിനേക്കാള്‍ കൂടുതൽ പ്രതിരോധ ശേഷിയെന്ന് പഠനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2022 02:03 PM  |  

Last Updated: 16th May 2022 02:03 PM  |   A+A-   |  

long_covid

എക്‌സ്‌പ്രസ് ഇല്ലസ്ട്രേഷൻ

 

വാഷിങ്ടണ്‍: വാക്‌സിനെടുത്ത ശേഷം ഒമൈക്രോണ്‍ സ്ഥിരീകരിച്ചവർക്ക് കോവിഡ് വകഭേദങ്ങള്‍ക്കെതിരേ കൂടുതൽ പ്രതിരോധശേഷി കൈവരിക്കാൻ സാധിക്കുമെന്ന് പഠനം. വാക്സിന്റെ രണ്ട് ഡോസും എടുത്തശേഷം ഒമൈക്രോൺ വന്നവർക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്നാണ് പഠനത്തിൽ പറയുന്നത്. 

കോവിഡ് വാക്‌സിനെടുത്ത ശേഷം ഒമൈക്രോണ്‍ ബാധിച്ചവര്‍, രോഗ ബാധിതരായ ശേഷം രണ്ടോ മൂന്നോ ഡോസ് വാക്‌സിനെടുത്തവര്‍, ഒമൈക്രോണ്‍ പിടിപെട്ട ഇതുവരെ വാക്‌സിനെടുക്കാത്തവര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളായി തിരിച്ച് ആളുകളുടെ രക്ത സാംപിള്‍ പരിശോധിച്ചാണ് പഠനം നടത്തിയത്. രണ്ട് ഡോസ് വാക്‌സിനെടുത്ത ശേഷം ഓമൈക്രോണ്‍ സ്ഥിരീകരിച്ച ലക്ഷണക്കിന് ആളുകള്‍ക്ക് വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന സൂചനകളാണ് ഗവേഷകര്‍ നൽകുന്നത്. വാക്‌സിനെടുത്ത ശേഷം ഒമൈക്രോണ്‍ വന്നവരിലെ ആന്റിബോഡി വിവിധ ഡെല്‍റ്റാ വകഭേങ്ങളെ ശക്തമായി പ്രതിരോധിക്കും. കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ ബയോഎന്‍ടെക് എസ് ഇ കമ്പനിയും വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയും നടത്തിയ പഠനങ്ങളുടെ പ്രാഥമിക റിപ്പോട്ടിലാണ് ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. 

പഠനത്തിലെ കണ്ടെത്തലുകൾ സംബന്ധിച്ച് വ്യക്തമായ അനുമാനത്തിലെത്താന്‍ കൂടുതല്‍ പഠനങ്ങളും തെളിവുകളും ആവശ്യമാണ്. അതുകൊണ്ട് പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കോവിഡിനെതിരേ പ്രതിരോധ ശേഷി കൈവരിക്കാനായി ആളുകള്‍ രോഗം തേടി പോകരുതെന്ന് ​ഗവേഷകർ മുന്നറിയിപ്പ് നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പെരുമ്പാമ്പ് മുട്ടയിട്ടു; ദേശീയപാത നിര്‍മ്മാണം 54 ദിവസം നിര്‍ത്തിവച്ച് ഊരാളുങ്കല്‍ സൊസൈറ്റി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ