ഭക്ഷണം കഴിക്കുന്നത് ഒരു ചടങ്ങ് തീര്‍ക്കലല്ല, ആസ്വദിച്ച് കഴിക്കാം; എങ്ങനെ?

ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ പ്രധാനമാണ് ആസ്വദിച്ചു കഴിക്കുക എന്നത്. ഇത് എങ്ങനെയെന്നല്ലേ? ചില വഴികളുണ്ട്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്‌കൂളില്‍ പോകുമ്പോള്‍ മുതല്‍ തുടങ്ങിയ ശീലമായിരിക്കും പലര്‍ക്കും ഭക്ഷണത്തോടുള്ള പടവെട്ട്. ഒരു ജോലിയൊക്കെയായപ്പോഴും ഈ ഓട്ടപ്പാച്ചിലിന് കുറവൊന്നുമില്ല. എന്നാല്‍, ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ പ്രധാനമാണ് ആസ്വദിച്ചു കഴിക്കുക എന്നത് പലരും മറക്കുന്നു. ഇത് സാധ്യമാക്കാന്‍ ഭക്ഷണവുമായി ഒരു ബന്ധം സ്ഥാപിച്ചെടുക്കണം. ഇത് എങ്ങനെയെന്നല്ലേ? അതിന് ചില വഴികളുണ്ട്. 

 • തിരക്കുപിടിച്ച് ഭക്ഷണം കഴിക്കുന്നതിന് പകരം സാവധാനം സമയമെടുത്ത് ആസ്വദിച്ചുവേണം ഭക്ഷണം കഴിക്കാന്‍. വയറ് നിറയ്ക്കുക എന്നത് മാത്രമല്ല ഭക്ഷണം കഴിക്കുന്നതിന്റെ ലക്ഷ്യം. രുചിയും ഘടനയുമൊക്കെ ആസ്വദിക്കുമ്പോഴാണ് ഓരോ ഭക്ഷണനേരങ്ങളും ആനന്ദകരമാകുന്നത്. 

 • ഭക്ഷണം കഴിക്കുമ്പോള്‍ രുചി മാത്രമല്ല ശ്രദ്ധിക്കേണ്ടത്. മറിച്ച് നിറം, മണം, ഘടന തുടങ്ങി പ്ലേറ്റില്‍ നിങ്ങളുടെ ശ്രദ്ധയെത്തേണ്ട കാര്യങ്ങള്‍ ഏറെയുണ്ട്. ഇതെല്ലാം ശ്രദ്ധിക്കുമ്പോള്‍ ഏതൊരു സാധാരണ വിഭവവും അസാധാരണ അനുഭവമായി മാറും. 

 • ടിവി കണ്ടും ഫോണ്‍ നോക്കിയും ഭക്ഷണം കഴിക്കുന്നത് പലര്‍ത്തുമൊരു ശീലമാണ്. പക്ഷെ ഇത് ഭക്ഷണത്തെ ഒരു തരത്തിലും ആസ്വാദ്യകരമാക്കില്ല. വളരെ ശാന്തമായ അന്തരീക്ഷത്തിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങളുടെ മുഴുവന്‍ ശ്രദ്ധയും മേശയിലുള്ള വിഭവങ്ങളില്‍ കേന്ദ്രീകരിക്കാനാകും. 

 • ഭക്ഷണം കഴിക്കുമ്പോള്‍ ശരീരം തരുന്ന സൂചനകളും ശ്രദ്ധിക്കാതെപോകരുത്. ഇടയ്ക്കിടെ സ്വയം പരിശോധിക്കണം. വിശക്കുന്നുണ്ടോ, ഭക്ഷണം മതിയായോ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞുവേണം കഴിക്കാന്‍. ആവശ്യത്തിന് ഭക്ഷണം കഴിച്ചെന്ന് തോന്നിയാല്‍ പിന്നെ അമിതമായി കഴിക്കുന്നത് നല്ലതല്ല. 

 • ഭക്ഷണം കഴിക്കാന്‍ വലിയ പ്ലേറ്റുകള്‍ തെരഞ്ഞെടുക്കുന്നതിന് പകരം ചെറിയ പ്ലേറ്റുകള്‍ ഉപയോഗിക്കാം. ഇത് അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കാതെ വേണ്ട ഭക്ഷണം അകത്താക്കാന്‍ ഈ ചെറിയ ട്രിക്ക് സഹായിക്കും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com