കിടക്കുമ്പോഴേ ഉറക്കം വന്ന് പൊതിയുമെന്ന പ്രതീക്ഷയിലാണ് രാത്രി കിടക്കയിലേക്ക് തല ചായിക്കുക. എന്നാലോ, അന്നത്തെയും ഇന്നലത്തെയും നാളെ വരാനിരിക്കുന്നതിന്‍റെയും സംബന്ധിച്ചുള്ള ചിന്തകള്‍ ഒഴുകി വരുന്നതോടെ ഉറക്കം ഹുദാഹവാ! പിന്നെ എത്ര തിരിഞ്ഞു മറിഞ്ഞും കിടന്ന് ശ്രമിച്ചാലും ഉറക്കം മാത്രം വരില്ല. ഈ ഉറക്കമില്ലായ്മ നിങ്ങളെ ഉത്കണ്ഠയിലേക്ക് തള്ളി വിടാറുണ്ടോ?
മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുന്നതിന് ഗുണനിലവാരമുള്ള ഉറക്കം ആവശ്യമാണ്. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. ഇത് നമ്മുടെ മാനസിക-ശാരീര ക്ഷേമത്തിന് സഹായിക്കും. മികച്ച ഊർജ്ജ നില പ്രദാനം ചെയ്യാനും ശരീരികമായി സജീവമാകാനും സാധിക്കും. എന്നാൽ രാത്രിയിലെ ചിന്തകളുമായുള്ള യുദ്ധം ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കും.
ഉറക്കമില്ലാമയെ തുടർന്ന് അടുത്ത ദിവസം ഉണ്ടാകാവുന്ന ആകുലതകളിൽ നിന്നാണ് പലപ്പോഴും ഉത്കണ്ഠ തുടങ്ങുന്നത്. ഉത്കണ്ഠ കൂടുത്തോറും ഉറക്കം വരാനുള്ള സാധ്യതയും കുറയും. ഈ ഉത്കണ്ഠ അകറ്റി ഉറക്കം വരാൻ ചില പൊടികൈകളുണ്ട്.
ഫോക്സ് പ്രൊഡക്ടിവിറ്റി
ഉറക്കം വരാത്തപ്പോൾ താത്പര്യമില്ലാത്ത ഒരു പുസ്തകം എടുത്ത് രണ്ടാമത്തെ ചാപ്റ്റർ വായിച്ചു തീരുമ്പോഴേക്കും നിങ്ങൾക്ക് ഉറക്കം വരും. ഇതൊരു റിവേഴ്സ് മനഃശാസ്ത്ര തന്ത്രമാണ്. മനസിനെ കബിളിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ശ്രദ്ധനഷ്ടപ്പെടുമ്പോൾ ഉറക്കം വരുമെന്നാണ് ഇതിന് പിന്നിലെ അടിസ്ഥാനം. മാനസിക അധ്വാനവും ഉൽപാദനക്ഷമതയും ഉപയോഗിച്ച് തലച്ചോറിനെ ക്ഷീണിപ്പിക്കുന്നതിലൂടെ ഉറക്കം വേഗം വരും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓട്ടോണമസ് സെൻസറി മെറിഡിയൻ റെസ്‌പോൺസ് (എഎസ്എംആർ)
ഉറക്കമില്ലായ്മയെ തുടർന്ന് ഉത്കണ്ഠ കൂടുമ്പോൾ നിങ്ങളെ സ്റ്റിമുലേറ്റ് ചെയ്യാൻ സഹായിക്കുന്ന ശബ്ദങ്ങൾ, ദൃശ്യങ്ങൾ എന്നിവ തലച്ചോറിൽ ഫീൽ ഗുഡ് ഹോർമോൺ ആയ ഡോപ്പമിൻ ഉൽപാദിപ്പിക്കുകയും ഉത്കണ്ഠയിൽ നിന്ന് നിങ്ങളുടെ തലച്ചോറിനെ ഉറക്കത്തിലേക്ക് കൊണ്ട് വരാന്‍ സഹായിക്കുകയും ചെയ്യും. ചിലർക്ക് മഴയുടെ ശബ്ദം, പുഴയുടെ ശബ്ദം തുടങ്ങിയ ശബ്ദങ്ങൾ ഉത്കണ്ഠയെ അകറ്റാൻ സഹായിക്കും.
കുളി
ഉറക്കമില്ലായ്മയെ തുടർന്നുണ്ടാകുന്ന ഉത്കണ്ഠ അകറ്റാൻ ഒരു നല്ല കുളി നിങ്ങളെ സഹായിച്ചേക്കും. കുളിക്കുമ്പോൾ ശരീരം മാത്രമല്ല മാനസികമായും വിശ്രമിക്കാൻ സഹായിക്കും. കുളിമ്പോള്‍ ശരീരത്തിന്റെ താപനില പെട്ടെന്ന് കുറയാനും ഇത് മെച്ചപ്പെട്ട ഉറക്കത്തിലേക്ക് നയിക്കും.
ചികിത്സയേക്കാൾ നല്ലത് മുൻകരുതലാണ്
ഉച്ചകഴിഞ്ഞുള്ള ഉറക്കം ഒഴിവാക്കുക
പകൽ ശരീരിക വ്യായാമങ്ങൾ ചെയ്യുക.
ഉറക്കം മെച്ചപ്പെടുത്തുന്നതിന് ഉറക്കത്തിന് കൃത്യനിഷ്ഠ പാലിക്കാൻ ശ്രമിക്കുക.
ബ്ലൂലൈറ്റ് ഉറക്കം തടസപ്പെടുത്തുമെന്നതിനാൽ ഉറങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം നിർത്തുക.
രാത്രി ഉറങ്ങുമ്പോൾ പരമാവധി കോട്ടർ വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക.
ഉറങ്ങുന്നതിന് തൊട്ടു മുൻപ് കാപ്പി, ചായ തുടങ്ങിയവ പാടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക