
ബി ടൗണില്‍ അഴകിലും ഫിറ്റ്നസിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് മലൈക്ക അറോറ (Malaika Arora). കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ തന്‍റെ ഒരു ദിവസം ആരംഭിക്കുന്നത് ഒരു സ്പൂണ്‍ നെയ്യിലാണെന്ന് താരം വെളിപ്പെടുത്തിയതിന് പിന്നാലെ നെയ്യ് കാപ്പി സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
രാവിലെ പതിവുള്ള കാപ്പിയില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്താണ് കുടിക്കുന്നത്. ഇത് ദഹനവും മെറ്റബോളിസവും മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് താരം പറയുന്നു. സാച്ചുറേറ്റഡ് കൊഴുപ്പ് ആണ് നെയ്യില്‍ അടങ്ങിയിരിക്കുന്നത് ഉദര ആരോഗ്യത്തിന് നെയ്യ് മികച്ച ഓപ്ഷനാണെന്ന് പറയുകയാണ് ആരോഗ്യ വിദഗ്ധരും.
ദഹന എന്‍സൈമുകളെയും ഗ്യാസ്ട്രിക് ആസിഡും പുറപ്പെടുവിക്കാന്‍ ഒരു ടീസ്പൂണ്‍ നെയ്യ്ക്ക് കഴിയും. മാത്രമല്ല നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മലവിസര്‍ജ്ജനം സുഖമമാക്കും. മാത്രമല്ല, ഇതിന് ആന്റി-ഇഫ്‌ലമേറ്ററി ഗുണങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ, കുടല്‍ ആവരണത്തെയും ഗട്ട് മൈക്രോബയോമിനെയും സംരക്ഷിക്കുന്നു. കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ അവ ഊര്‍ജ്ജത്തിന്റെ മികച്ച ഉറവിടം കൂടിയാണ്.
നെയ്യുടെ പോഷകഗുണങ്ങള്‍
വെണ്ണ ഉരുക്കി ഉണ്ടാക്കുന്നതാണ് നെയ്യ്. ഇത് കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളെയും (എ, ഡി, ഇ, കെ) ആന്റിഓക്‌സിഡന്റുകളെയും ആഗിരണം ചെയ്ത് കോശങ്ങളിലേക്ക് എത്തിക്കുന്ന അവശ്യ ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇതിൽ മോണോസാച്ചുറേറ്റഡ് ഒമേഗ-3 യുടെ സാന്ദ്രത കൂടുതലാണ്. ചെറിയ അളവിൽ നെയ്യ് ദഹന എൻസൈമുകളെയും പിത്തരസം ഉൽപാദനത്തെയും പിന്തുണയ്ക്കുകയും അസിഡിറ്റിയും റിഫ്ലക്സും നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ഇത് വയറിന് സംതൃപ്തി നൽകുന്നു.
നെയ്യിൽ മീഡിയം-ചെയിൻ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അവ കൊഴുപ്പായി സംഭരിക്കുന്നതിനു പകരം വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും ഊർജ്ജത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും. ഇത് വിശ്രമിക്കുമ്പോൾ പോലും ഉയർന്ന കലോറി കത്തിക്കാൻ ഇടയാക്കും. നെയ്യിലെ കൊഴുപ്പ് ശരീരത്തെ കൊഴുപ്പിനെ പ്രാഥമിക ഊർജ്ജ സ്രോതസ്സായി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു. കീറ്റോസിസ് എന്ന അവസ്ഥയാണ്. ഇത് കൊഴുപ്പ് കത്തിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
നെയ്യില്‍ അടങ്ങിയ പൂരിത കൊഴുപ്പ് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ഒരു ദിവസം ഒരു ടീസ്പൂൺ (5 ഗ്രാം) വരെ സുരക്ഷിതമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത് ദൈനംദിന കലോറിയുടെ 20 മുതൽ 30 ശതമാനത്തിൽ കൂടരുത്. രാവിലെ കഴിക്കുകയാണെങ്കിൽ, പിന്നീട് ദിവസത്തില്‍ ഉള്‍പ്പെടുത്തണമെന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ