ബെഞ്ചമിന്‍ നെതന്യാഹു A P
Astrology

നെതന്യാഹുവിന് കണ്ടകശനി, ജ്യോതിഷപ്രകാരം ജനുവരിയില്‍ അനുകൂല മാറ്റങ്ങള്‍

ജ്യോതിഷപരമായ വ്യക്തിത്വവിശകലനം

Author : ഡോ: പി. ബി.രാജേഷ്
Edited By : Amal Joy

ഇസ്രയേലിന്റെ രാഷ്ട്രീയചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ നേതാവാണ് ബെന്യമിന്‍ നെതന്യാഹു. ലികുഡ് പാര്‍ട്ടിയുടെ നേതാവും ഇസ്രയേലിന്റെ പ്രധാനമന്ത്രിയുമായ അദ്ദേഹം രാജ്യരൂപീകരണത്തിനുശേഷം ഇസ്രയേലില്‍ ജനിച്ച ആദ്യ പ്രധാനമന്ത്രിയെന്ന പ്രത്യേകതയും സ്വന്തമാക്കിയിട്ടുണ്ട്. 1949 ഒക്ടോബര്‍ 21-ന് ടെല്‍ അവീവിലാണ് ജനനം. 'ബിബി' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെതന്യാഹു, ദീര്‍ഘ കാലം ഇസ്ര യേല്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി തുടരു ന്ന വ്യക്തിയാണ്.

സൈനികജീവിതത്തിലൂടെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കമാകുന്നത്. ഇസ്രയേല്‍ പ്രതിരോധസേനയിലെ അതീവ പരി ശീലനം ലഭിച്ച സയരെത് മത്കല്‍ (Sayeret Matkal) എന്ന പ്രത്യേക സൈനിക വിഭാഗത്തില്‍ 1967 മുതല്‍ 1972 വരെ സേവനമനുഷ്ഠിച്ചു. 1972-ല്‍ റാഞ്ചിക്കപ്പെട്ട സബേന വിമാനത്തിലെ യാത്രക്കാരെ മോചിപ്പിച്ച സൈനിക നടപടിയിലും പങ്കെടുത്തു. 1973-ലെ യോം കിപ്പൂര്‍ യുദ്ധത്തിലും റിസര്‍വ് സൈനികനായി സേവനമനുഷ്ഠിച്ചു. പിന്നീട് ക്യാപ്റ്റന്‍ പദവിയിലെത്തി.

സൈനികസേവനത്തിനുശേഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി യില്‍ (MIT) നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദവും ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും രാഷ്ട്രീയശാസ്ത്രം പഠിച്ചു.അമേരിക്കയിലെ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പില്‍ ജോലി ചെയ്ത അ നുഭവവും അദ്ദേഹത്തിനുണ്ട്. പിന്നീട് ഇസ്രയേലിന്റെ നയതന്ത്രരംഗത്തേക്ക് കടന്ന അദ്ദേഹം 1984 മുതല്‍ 1988 വരെ ഐക്യ രാഷ്ട്ര സഭയിലെ ഇസ്രയേല്‍ അംബാസഡറായി പ്രവ ര്‍ത്തിച്ചു. അന്താരാഷ്ട്ര വേദികളില്‍ ഇസ്രയേലിന്റെ നില പാടുകള്‍ അവതരിപ്പിക്കുന്നതില്‍ ഈ കാലഘട്ടം അദ്ദേഹത്തിന് വലിയ അനുഭവസമ്പത്ത് നല്‍കി.

1993-ല്‍ ലികുഡ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാന ത്തെത്തിയ നെതന്യാഹു 1996-ല്‍ ആദ്യമായി പ്രധാനമന്ത്രിയായി. 2009 മുതല്‍ 2021 വരെ തുടര്‍ച്ചയായി പ്രധാനമന്ത്രിപദം വഹിച്ചു. 2022-ല്‍ വീണ്ടും അധികാരത്തിലെത്തി. ഇസ്രയേലിന്റെ സുരക്ഷ, പ്രതിരോധനയം, ഇറാനുമായുള്ള സംഘര്‍ഷം, പലസ്തീന്‍ പ്രശ്‌നം, അമേരി ക്കയുമായുള്ള ബന്ധം എന്നിവയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തില്‍ എന്നും നിര്‍ണായകമായ വിഷയങ്ങള്‍.

ജ്യോതിഷപരമായ വ്യക്തിത്വവിശകലനം

ലഭ്യമായ ജ്യോതിഷവിവരങ്ങള്‍ പ്രകാരം ചിത്തിര നക്ഷത്രവും കന്നി ചന്ദ്രരാശിയുമാണ്. ജനനസമയം കൃത്യമായി ലഭ്യമല്ലാത്തതിനാല്‍ ലഗ്‌നം, ഭാവനിലകള്‍, ദശാസന്ധികള്‍ എന്നിവയുടെ സമ്പൂര്‍ണമായ വിശകലനം സാധ്യമല്ല. എങ്കിലും ചിത്തിര നക്ഷത്രത്തിന്റെയും കന്നിക്കൂറിന്റെയും പൊതുസ്വഭാവങ്ങള്‍ അടിസ്ഥാനമാക്കി വ്യക്തിത്വത്തെ വിലയിരുത്താം.

ചിത്തിര നക്ഷത്രത്തിന്റെ അധിപനായ ചൊവ്വയും കന്നി രാശിയുടെ അധിപനായ ബുധനും ചേര്‍ന്ന് നല്‍കുന്ന സ്വഭാവസവിശേഷതകള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രകടമാകുന്നതായി ജ്യോതിഷപരമായി വിലയിരുത്താം. ബുദ്ധിശക്തി, കാര്യങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യാനുള്ള കഴിവ്, തന്ത്രപരമായ ചിന്ത, ലക്ഷ്യബോധം, മത്സ രമനോഭാവം എന്നിവ ഈ സംയോജനത്തിന്റെ പ്രധാന സവിശേഷതകളാണ്. ഒരു കാര്യത്തില്‍ ഉറച്ച നിലപാടെടുത്താല്‍ അതില്‍നിന്ന് പിന്മാറാന്‍ എളുപ്പത്തില്‍ തയ്യാറാകാത്ത പ്രകൃതമായിരിക്കും.

ചിത്തിര നക്ഷത്രക്കാര്‍ക്ക് സൗന്ദര്യബോധം, ക്രമ ബോധം, കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള കഴിവ്, സ്വന്തം കഴിവുകളില്‍ ആത്മവിശ്വാസം എന്നിവ പൊതുവേ കാണാറുണ്ട്. കന്നി രാശിയുടെ സ്വാധീനം വിശകലനശേഷിയും സൂക്ഷ്മനിരീക്ഷണവും വര്‍ധിപ്പിക്കുന്നു. തീരുമാനങ്ങള്‍ എടുക്കുന്നതിനുമുമ്പ് പല വശങ്ങളും പരിശോധി ക്കുന്ന സ്വഭാവം ഉണ്ടായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമെങ്കിലും അന്തിമ തീരുമാനങ്ങളില്‍ സ്വന്തം ബോധ്യങ്ങള്‍ക്ക് കൂടുത ല്‍ പ്രാധാന്യം നല്‍കും.

പുറമേ ഗൗരവവും നിയന്ത്രിതമായ പെരുമാറ്റവും പ്രകടിപ്പിക്കുമ്പോഴും ഉള്ളില്‍ ശക്തമായ അഭിമാനബോധവും മത്സരവാസനയും ഉണ്ടായിരിക്കും. എതിരാളികളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് തന്ത്രങ്ങള്‍ മാറ്റാനും കഴിവുണ്ടാകും. രാഷ്ട്രീയ രംഗത്ത് ദീര്‍ഘകാലം നിലനില്‍ക്കാന്‍ ആവശ്യമായ ക്ഷമയും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള മനോബലവും ഈ നക്ഷത്രരാശി സ്വഭാവങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരി ക്കാം.

ഏതു വിഷയത്തിലും ആഴത്തിലുള്ള അറിവ് നേടാനുള്ള താല്‍പര്യം, സങ്കീര്‍ണമായ പ്രശ്‌നങ്ങളെ പഠിച്ച് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമം എന്നിവയും ഈ ജാതകസ്വഭാവത്തിന്റെ പ്രത്യേകതകളായി കാണാം. നിയമം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം, ഭരണനിര്‍ വഹണം, അന്താരാഷ്ട്ര ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. സംസാരത്തിലൂടെയും ആശയാവതരണത്തിലൂടെയും മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവും ഉണ്ടായിരിക്കും.

സ്വാതന്ത്ര്യബോധം ശക്തമായിരിക്കും. മറ്റുള്ളവരുടെ നിയന്ത്രണത്തിന് എളുപ്പത്തില്‍ വഴങ്ങാത്ത പ്രകൃതവും സ്വന്തം നിലപാടുകള്‍ സംരക്ഷിക്കാ നുള്ള വാശിയും കാണാം. അനുകൂല സാഹചര്യങ്ങളില്‍ മികച്ച സംഘാടകനും തന്ത്രജ്ഞനുമായി ഉയരാന്‍ കഴിയും. എന്നാല്‍ അമിതമായ ആത്മ വിശ്വാസം, പിടിവാശി, വിമര്‍ശനങ്ങള്‍ അംഗീക രിക്കുന്നതിലുള്ള വിമുഖത എന്നിവ ചില സന്ദര്‍ ഭങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാനും ഇടയുണ്ട്.

രാഷ്ട്രീയജീവിതവും ഗ്രഹനിലകളും

രാഷ്ട്രീയരംഗത്ത് ഉയര്‍ച്ച നേടുന്നതിന് ജനപിന്തുണയ്‌ക്കൊപ്പം സമയാനുകൂല്യവും നിര്‍ണായകമാണെന്നാണ് ജ്യോതിഷസങ്കല്‍പം. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഇപ്പോള്‍ കണ്ടകശനിയുടെ സ്വാധീനവും വ്യാഴത്തിന്റെ പന്ത്രണ്ടാം ഭാവത്തിലെ സഞ്ചാരവുമാണ് പ്രധാനമായി പരിഗണിക്കേണ്ടത്. ഈ സ്ഥിതികള്‍ പൊതുവേ മാനസിക സമ്മര്‍ദം, അനാവശ്യ ചെലവുകള്‍, രാഷ്ട്രീയ എതിര്‍പ്പുകള്‍, വിദേശബന്ധങ്ങളുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍, പ്രതീക്ഷിക്കാത്ത തടസ്സങ്ങള്‍ എന്നിവയ്ക്ക് കാരണമാകാമെന്നാണ് പരമ്പരാഗത ജ്യോതിഷവിലയിരുത്തല്‍.

എന്നാല്‍ വരാനിരിക്കുന്ന ജനുവരിയില്‍ വ്യാഴം പതിനൊന്നാം ഭാവത്തിലേക്ക് മടങ്ങിയെത്തുന്നത് അനുകൂലമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതായി കാണാം. പതിനൊന്നാം ഭാവത്തിലെ വ്യാഴസഞ്ചാരം ആഗ്രഹസാഫല്യം, നേട്ടങ്ങള്‍, അധികാരസ്ഥാനങ്ങളിലുള്ളവരുടെ പിന്തുണ, സൗഹൃദബന്ധങ്ങളിലെ പുരോഗതി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ജ്യോതിഷം വിലയിരുത്തുന്നത്. രാഷ്ട്രീയബന്ധങ്ങള്‍ ശക്തിപ്പെടുത്താനും നേരിടുന്ന ചില പ്രതിസന്ധികളില്‍നിന്ന് ആശ്വാസം നേടാനും ഈ മാറ്റം സഹായകമാ യേക്കാം.

ജൂണ്‍ മാസത്തോടെ കണ്ടകശനിയുടെ പ്രതികൂല സ്വാധീനം മാറുന്നതും കൂടുതല്‍ അനുകൂലമായ കാലഘട്ടത്തിന് വഴിയൊരുക്കാം. എങ്കിലും നിലവിലുള്ള രാഷ്ട്രീയസാഹചര്യങ്ങളും അന്താരാഷ്ട്ര സമ്മര്‍ദങ്ങളും കണക്കിലെടുക്കുമ്പോള്‍ എല്ലാ പ്രശ്‌നങ്ങളും പൂര്‍ണമായി അവസാനിക്കുമെന്ന് കരുതാനാവില്ല. അധികാരത്തിന്റെ നിലനില്‍പ്പ്, സഖ്യകക്ഷികളുടെ പിന്തുണ, സുരക്ഷാനയങ്ങള്‍, വിദേശരാജ്യ ങ്ങളുമായുള്ള ബന്ധം എന്നിവയില്‍ നിര്‍ണായ കമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരാം.

കൃത്യമായ ജനനസമയം ലഭ്യമല്ലാത്തതിനാല്‍ കേതുദശ ആരംഭിച്ചിട്ട് എത്രകാലമായി, അതിന്റെ അപഹാരങ്ങള്‍ ഏതൊക്കെയാണ്, ഇപ്പോഴത്തെ ദശാസന്ധി എത്രത്തോളം അനുകൂലമാണ് തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പിച്ചു പറയാനാവില്ല. കേതുവിന്റെ സ്വാധീനം ശക്തമാണെങ്കില്‍ അപ്രതീക്ഷി തമായ രാഷ്ട്രീയപ്രശ്‌നങ്ങള്‍, തെറ്റിദ്ധാരണകള്‍, കാരണമെന്തെന്ന് വ്യക്തമാകാത്ത തടസ്സങ്ങള്‍, വിശ്വസ്തരെന്ന് കരുതുന്നവരില്‍നിന്നുള്ള നിരാശ എന്നിവ അനുഭവപ്പെടാമെന്നാണ് ജ്യോതിഷപര മായ വ്യാഖ്യാനം.

എന്നാല്‍ വ്യാഴത്തിന്റെ അനുകൂലമായ മാറ്റവും ശനിയുടെ പ്രതികൂലത കുറയുന്നതും ഒരുമിച്ച് പരിഗണിക്കുമ്പോള്‍, നിലവിലെ സമ്മര്‍ദങ്ങളില്‍നിന്ന് ക്രമേണ പുറത്തുവരാനും രാഷ്ട്രീയമായ നിലപാടുകള്‍ പുനഃസംഘടിപ്പിക്കാനും അവസര മുണ്ടാകുമെ ന്നാണ് പൊതുവായ ജ്യോതിഷവീക്ഷണം.

ഉപസംഹാരം

സൈനികപരിചയം, ഉയര്‍ന്ന വിദ്യാഭ്യാസം, നയത ന്ത്രരംഗത്തെ അനുഭവം, തന്ത്രപരമായ ചിന്ത, ദീര്‍ഘകാല രാഷ്ട്രീയപ്രവര്‍ത്തനം എന്നിവയിലൂടെ ലോകശ്രദ്ധ നേടിയ വ്യക്തിയാണ് ബെന്യമിന്‍ നെതന്യാഹു. അധികാരത്തിലേക്കുള്ള ഉയര്‍ച്ചയും തിരിച്ചുവരവുകളും പ്രതിസന്ധികളെ നേരിടാനുള്ള കഴിവും അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തെ സവിശേഷമാക്കുന്നു.

ജ്യോതിഷപരമായി ചിത്തിര നക്ഷത്രത്തിന്റെയും കന്നി രാശിയുടെയും പൊതുസ്വഭാവങ്ങള്‍ വിലയിരുത്തുമ്പോള്‍ ബുദ്ധിശക്തി, ആസൂത്ര ണശേഷി, ആത്മവിശ്വാസം, ഉറച്ച നിലപാടുകള്‍ എന്നിവ അദ്ദേഹത്തിന്റെ വ്യക്തിത്വവുമായി ചേര്‍ത്തുവായിക്കാം. അടുത്ത ഘട്ടത്തിലെ ഗ്രഹമാറ്റങ്ങള്‍ ചില അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെങ്കിലും രാഷ്ട്രീയഭാവി നിര്‍ണയിക്കുന്നതില്‍ യുദ്ധസാഹചര്യങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളും ആഭ്യന്തര രാഷ്ട്രീയവും നിര്‍ണായകമായിരിക്കും.

A difficult phase for Benjamin Netanyahu astrology prediction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പഞ്ചാബില്‍ ട്രെയിനില്‍ വന്‍ തീപിടിത്തം; കര്‍മഭൂമി എക്‌സ്പ്രസിന്റെ 4 കോച്ചുകള്‍ കത്തി നശിച്ചു - വിഡിയോ

ജൂനിയറായ ആ നേതാക്കള്‍ക്ക് സതീശന്‍ വഴങ്ങി, ഞാന്‍ പുറത്തായി: അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്

സ്വാമി ഋതംബരാനന്ദ ശിവഗിരി മഠം ട്രസ്റ്റിന്റെ പുതിയ പ്രസിഡന്റ്; സ്വാമി വിശുദ്ധാനന്ദ ജനറല്‍ സെക്രട്ടറി

‘ശാരീരികമായി തളർന്നുപോയ പല ഘട്ടങ്ങളിലും അവൾ കൈപിടിച്ചു കൂടെനിന്നു’; മമിതയെക്കുറിച്ച് അനശ്വര രാജൻ

ചരിത്രം കുറിച്ച് വിജയ് സേതുപതി; ഇന്റർനാഷണൽ എമ്മി അവാർഡ്സിൽ അവതാരകനാകുന്ന ആദ്യ ഇന്ത്യൻ താരം