Eating after bath Meta AI Image
Astrology

ഭക്ഷണശേഷം കുളിക്കാമോ?; ഏതെല്ലാം ദിവസങ്ങളില്‍ എണ്ണ തേച്ചു കുളിക്കാം?

ഉഷ്ണ മേഖലയില്‍ താമസി ക്കുന്നവര്‍ നിത്യവും കുളിക്കുന്നതാണ് ഉത്തമം

ഡോ: പി. ബി.രാജേഷ്

പ്പോള്‍ കുളിക്കണം, എപ്പോഴും കുളിക്കാമോ എന്നൊക്കെ പലര്‍ക്കും സംശയം ഉണ്ടാകാം. കൃത്യമായി എങ്ങനെയാണ് കുളി വേണ്ടതെന്നും പലര്‍ക്കും അറിയില്ല. ഉഷ്ണ മേഖലയില്‍ താമസി ക്കുന്നവര്‍ നിത്യവും കുളിക്കുന്നതാണ് ഉത്തമം. എന്നാല്‍ തണുപ്പുള്ള രാജ്യങ്ങളില്‍ നിത്യവും കുളി ക്കണമെന്ന് നിര്‍ബന്ധമില്ല. കുളി അഥവാ സ്‌നാനം മനുഷ്യര്‍ നിത്യവും ശരീരം തണുപ്പിക്കാനും വൃത്തിയാക്കാനുമായി ചെയ്യുന്ന പ്രവൃത്തിയാണ്. രാവിലെ ഉള്ള കുളി ഉറക്കം വിട്ടുമാറാനും ഉന്മേഷം ലഭിക്കാനും നല്ലതാണെന്ന് എല്ലാവരും സമ്മതിക്കും.

ജോലി കഴിഞ്ഞു വൈകിയെത്തുന്ന ദാസേട്ടന്റെ സന്തോഷത്തിനായി രാത്രി 2:00 മണിക്ക് വരെ കുളിച്ച് താന്‍ തയ്യാറായി ഇരിക്കുമായിരുന്നു എന്ന് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോള്‍ ഒക്കെ ഇത്തരം കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ ചെറു ചൂടുവെള്ളം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണ് എപ്പോഴും ശരീരത്തിന് നല്ലത്. പ്രായം ചെന്നവര്‍ക്കും രോഗികള്‍ക്കും തണുപ്പ് കാലത്ത് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചൂടുവെള്ളത്തില്‍ കുളിക്കാം. നിത്യവും ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ തൊലി ചുളുങ്ങി പോകാന്‍ സാധ്യത കൂടുതലാണ്.നടത്തവും എക്‌സര്‍സൈസുകളും മറ്റും ചെയ്ത ശേഷം ശരീരം തണുത്തിട്ട് മാത്രമേ കുളിക്കാന്‍ പാടുള്ളൂ.

ആയുര്‍വേദ പ്രകാരം കുളിക്കുമ്പോള്‍ ആദ്യം പാദം മുതല്‍ വെള്ളം മുകളിലേക്ക് ഒഴിച്ചു വേണം കുളി ആരംഭിക്കാന്‍. അതിനു കാരണം തലച്ചോറിന് തണുപ്പ് വരുന്നു എന്ന അറിയിപ്പ് നല്‍കിയ ശേഷം തല നനക്കാനാണ്. കുളിമുറിയില്‍ കയറി പെട്ടെന്ന് ഷവര്‍ തുറന്ന് തലയിലേക്ക് വെള്ളം ഒഴിക്കുന്നത് കൊണ്ടാണ് പലരും തലയടിച്ച് കുളി മുറിയില്‍ വീണ് അപകടം ഉണ്ടാകുന്നത് എന്ന് പറയപ്പെടുന്നു . ആയുര്‍വേദത്തില്‍ കുളി കഴിഞ്ഞാല്‍ ആദ്യം മുതുകാണ് തോര്‍ത്തേണ്ടത്.

പുരുഷന്മാര്‍ക്ക് തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ എണ്ണ തേച്ചു കുളിക്കാം. ചൊവ്വാഴ്ചയും വെ ള്ളിയാഴ്ചയും ആണ് സ്ത്രീകള്‍ക്ക് എണ്ണ തേച്ച് കുളിക്കാന്‍ പറഞ്ഞിട്ടുള്ള ദിവസങ്ങള്‍. വാവ്, ച തുര്‍ദശി, പ്രതിപദം, ഷഷ്ടി, അഷ്ടമി, ദ്വാദശി എന്ന തിഥികളിലും തൃക്കേട്ട, ഉത്രട്ടാതി, തിരുവാതിര, തിരുവോണം എന്നീ നക്ഷത്രങ്ങളിലും ജന്മനക്ഷത്രങ്ങളിലും സംക്രമം തുടങ്ങിയ പുണ്യ ദിവസങ്ങളിലും എണ്ണ തേച്ചുള്ള കുളി നന്നല്ല. പകല്‍ മാത്രമേ എണ്ണ തേച്ചു കുളിക്കാന്‍ പാടുള്ളൂ. പലരും നിത്യവും എണ്ണ തേച്ച് കുളിക്കുന്നവരാണ്. ഡ്രൈ സ്‌കിന്‍ ഉള്ളവര്‍ അങ്ങനെ ചെയ്യുന്നതാണ് നല്ലത്. തലയില്‍ നിത്യവും ഷാ മ്പു ഇട്ടു കുളിക്കുന്നത് മുടി കൊഴിച്ചില്‍, വരണ്ട ചര്‍മം എന്നിവയ്ക്ക് കാരണമാകാം.

'ഉണ്ടു കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം' എന്നൊരു ചൊല്ല് തന്നെ മലയാളത്തിലുണ്ട്. ആഹാര ശേഷം കുളിക്കുന്നത് കൊണ്ട് ദഹനപ്രക്രിയയ്ക്ക് തടസ്സമുണ്ടാകുന്നതു കൊണ്ടാണ് ആഹാരത്തിന് മുമ്പ് കുളിക്കണം എന്ന് പറയുന്നത്. കുളി കഴിഞ്ഞ് ഒരു തുള്ളി എണ്ണയോ വെളിച്ചെണ്ണയോ ഒക്കെ പൊക്കിളില്‍ പുരട്ടുന്നത് ചര്‍മ്മകാന്തിക്കും മറ്റും നല്ലതാണെന്ന് മര്‍മ്മ ചികിത്സയില്‍ പറയുന്നു. ഒരു ദിവസം പല പ്രാവശ്യം കുളിക്കുന്നതും തേച്ചുരച്ച് കുളിക്കുന്നതും ചര്‍മ്മത്തിന് അത്ര നന്നല്ല. കുളിക്കുന്ന സോപ്പില്‍ ബാത്തിങ് സോപ്പ് എന്ന് എഴുതിയിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കേ ണ്ടതാണ്. ഗ്ലിസറിന്‍ അടങ്ങിയ സോപ്പ് ആണ് ചര്‍മ്മത്തിന് നല്ലത്. കുളിമുറിയില്‍ തോര്‍ത്തും നനഞ്ഞ വസ്ത്രങ്ങളും തുണികളും ഒരു കാരണവശാലും തൂക്കി ഇടരുത്. നിത്യവും തോര്‍ത്ത് കഴുകി വെയിലത്തുണക്കുകയും വേണം.

Can I take a bath after eating?; On which days can I take a bath after applying oil?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെസി അതികായന്‍, തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പ്പി, സതീശന്‍ നല്ല പ്രതിപക്ഷ നേതാവ്; പുകഴ്ത്തി വെള്ളാപ്പള്ളി

പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം, തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്കു മാത്രം; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍

നിങ്ങളുടെ ഈ ശീലം, സ്വയം വിളിച്ചുവരുത്തുന്ന അപകടം

'ചേട്ടാ'എന്ന വിളി ഇഷ്ടമാണ്,പക്ഷെ എനിക്ക് താല്പര്യം മറ്റൊന്നാണ്'; തുറന്ന് പറഞ്ഞ് സഞ്ജു

മഞ്ഞയും നീലയും വേർതിരിച്ചറിയുന്നില്ല, നിസാരമാക്കരുത്, വൃക്ക 'പണി' മുടക്കുന്നതിന്റെ ലക്ഷണങ്ങൾ

SCROLL FOR NEXT