ഇന്നത്തെ നക്ഷത്ര ഫലം horoscope AI
Astrology

വീട് മോടി പിടിപ്പിക്കും, ഈ നക്ഷത്രക്കാര്‍ക്ക് തീര്‍ത്ഥയാത്രയ്ക്ക് സാധ്യത

ഇന്നത്തെ നക്ഷത്ര ഫലം - 25-11-2025

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ജോലിയില്‍ നിങ്ങള്‍ ചെയ്ത പരിശ്രമം പരിഗണിക്കപ്പെടും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എളുപ്പത്തില്‍ തീരും. വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)

ബിസിനസ് കാര്യങ്ങളില്‍ ചെറിയ മുന്നേറ്റം കാണാം. വരുമാനം സ്ഥിരതയിലേക്ക് നീങ്ങും. വീട്ടുപണികള്‍ ഇന്ന് സൗകര്യമായി തീരും. ഭക്ഷണ ത്തില്‍ കുറച്ച് നിയന്ത്രണം വേണം.

മിഥുനം (മകയിരം1/2,തിരുവാതിര, പുണര്‍തം 3/4)

ജോലിയില്‍ നിങ്ങള്‍ പറഞ്ഞ ആശയം അംഗീകരിക്കും. സാമ്പത്തികമായി ചെറിയ ആശ്വാസം. സുഹൃത്തുക്കളുമായി സംസാരിക്കുന്നത് ഉത്സാഹം നല്‍ കും. യാത്രയില്‍ ജാഗ്രത വേണം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കുടുംബത്തില്‍ സന്തോഷമുള്ള ഒരു കാര്യം നടക്കും. വരുമാനം മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സമാധാനത്തോടെ പഠിക്കാന്‍ സാധിക്കും. ദീര്‍ ഘയാത്രകള്‍ കൊണ്ട് നേട്ടം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

വരുമാനം സ്ഥിരതയോടെ നിലനില്‍ക്കും. വീട്ടില്‍ സമാധാനപരമായ അന്തരീക്ഷം. യാത്ര ചെയ്യുമ്പോള്‍ വിലപ്പെട്ട സാധനങ്ങള്‍ ശ്രദ്ധിക്കണം. ഒരു പഴയ കടം തീര്‍ക്കാന്‍ സാധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

പണം ചെലവിടുമ്പോള്‍ കരുതല്‍ വേണം. വീട്ടില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ ആലോചിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ വരാം. സഹപ്രവര്‍ത്തകരു ടെ സഹായത്തോടെ ജോലി പൂര്‍ത്തിയാക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തൊഴിലില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും വരുമാനം മികച്ചതായിരിക്കും. വാക്കുകളില്‍ ശ്രദ്ധ വേണം. പഠനത്തില്‍ സ്ഥിരത വരും. പഴയ ഒരു പരിചയക്കാരന്‍ സഹായവുമായി വരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

മന്ദഗതിയില്‍ ആയ കാര്യങ്ങള്‍ മുന്നോട്ട് പോകും. സാമ്പത്തിക നില ഉറച്ചിരിക്കും. വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം. ദീര്‍ഘകാലം ആ ലോചിച്ച ഒരു കാര്യം തുടങ്ങാന്‍ സാധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

പുതിയ ബിസിനസ് തുടങ്ങാന്‍ സാധിക്കും. പണം കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുക. പഠനത്തില്‍ ഉത്സാഹം കൂടും. ഒരു ചെറുയാത്ര മനസ്സിനെ സാന്ത്വനപ്പെടുത്തും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

വീട്ടുകാര്‍ക്കൊപ്പം സമയം ചെലവിടാന്‍ കഴിയും. സാമ്പത്തിക നില ഭദ്രമാണ്. പ്രണയിതാക്കള്‍ക്ക് സന്തോഷകരമായ ദിവസമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ മികച്ച വിജയം നേടാനാകും

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടതി 3/4)

പുതിയ അവസരങ്ങള്‍ കണ്ടുപിടിക്കും. സൗഹൃദ ബന്ധങ്ങള്‍ വര്‍ധിക്കും. യാത്രകള്‍ നല്ല അനുഭവം നല്‍കും. ഒരു പഴയ പ്രശ്‌നത്തിന് പരിഹാരമാവും. പണയം വെച്ച ഉരുപ്പടികള്‍ തിരിച്ചെടുക്കും.

മീനം (പൂരുരുട്ടതി 1/4, ഉത്രട്ടാതി, രേവതി)

പ്രതീക്ഷിച്ച അംഗീകാരം ലഭിക്കും. വരുമാനം ഉയരും. വീട്ടില്‍ സന്തോഷകരമായ സമയം. ഭക്ഷണത്തില്‍ ശ്രദ്ധ വേണം. വീട് മോടി പിടിപ്പിക്കാന്‍ കഴിയും. തീര്‍ത്ഥയാത്രയ്ക്ക് സാധ്യത കാണുന്നു.

Daily horoscope, astrology prediction for 25-11-2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT