ഇന്നത്തെ നക്ഷത്രഫലം 28-8-2025 Horoscope AI image
Astrology

ഈ കൂറുകാര്‍ക്ക് സന്തോഷ ദിനം, പ്രണയ വിവാഹത്തിനു തടസ്സം നീങ്ങും

ഇന്നത്തെ നക്ഷത്രഫലം 28-8-2025

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

ഏറെ സന്തോഷിക്കാവുന്ന പല കാര്യങ്ങളും ഇന്ന് ഉണ്ടാകുന്നതാണ്. പ്രണയ വിവാഹത്തിന് കുടുംബത്തില്‍ നിന്നും പിന്തുണ ലഭിക്കും. വരുമാനം വര്‍ദ്ധിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ബിസിനസ് ലാഭകരമായി നടക്കും. മരുന്നു മാറി കഴിച്ച് കുഴപ്പങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. എതിരാളിയില്‍ നിന്നും ചില ഉപദ്രവങ്ങള്‍ ഉണ്ടാവാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):

പുതിയ ചുമതലകള്‍ ഏറ്റെടുക്കും. കലാ മത്സരങ്ങളില്‍ മികച്ച വിജയം നേടും. കുടുംബത്തില്‍ ഒരു മംഗള കര്‍മ്മം നടക്കാം. വിദേശയാത്രക്ക് സാധ്യത തെളിയും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

കുടുംബാംഗങ്ങളുമൊത്ത് ഉല്ലാസ യാത്ര നടത്തും. പുതിയ വീട് നിര്‍മ്മാണം ആരംഭിക്കും. ഷെയര്‍ ബിസിനസ് ലാഭ കരമാകും. പഠനത്തിന് തടസ്സം വരാം.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

പല കാര്യങ്ങള്‍ക്കും വിഘ്‌നം ഉണ്ടാകും. ദമ്പതികള്‍ തമ്മില്‍ അകന്നു കഴിയേണ്ടി വരാം. ദൂരയാത്രകള്‍ക്കും സാധ്യത കാ ണുന്നു. വരുമാനം തൃപ്തികരമാണ്.

കന്നി ( ഉത്രം3/4, അത്തം, ചിത്തിര1/2)

പരീക്ഷയില്‍ മികച്ച വിജയം ലഭിക്കും. സാമ്പത്തിക പുരോഗതി നേടും. വേണ്ട കാര്യങ്ങള്‍ ഇന്ന് ചോദിച്ചാല്‍ നേടിയെടുക്കാന്‍ കഴിയും. ആരോഗ്യം ശ്രദ്ധിക്കുക.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

ധനപരമായി ഇന്നത്തെ ദിവസം മികച്ചതായിരിക്കും. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കും. സ്ത്രീകള്‍ക്ക് സ്വര്‍ണാ ഭരണങ്ങള്‍ സമ്പാദിക്കാന്‍ സാധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട):

ജോലിയില്‍ പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ചെലവുകള്‍ നിയന്ത്രിക്കുക. പ്രാര്‍ത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ആരോഗ്യം തൃപ്തികരമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

സ്ഥാനക്കയറ്റം നേടും. പല പ്രതിബന്ധങ്ങളും ഇന്ന് തരണം ചെയ്യാന്‍ കഴിയും. സാമ്പത്തിക നില പുരോഗമിക്കും. ഉന്നത വ്യക്തികളുടെ സഹായം നേടും.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ അലസരാകാന്‍ ഇടയുണ്ട്. കമിതാക്കളുടെ വിവാഹം നടക്കാന്‍ സാധ്യത കാണുന്നു.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

പൊതുവേ ഭാഗ്യമുള്ള ദിവസമാണ് ഇന്ന്. സര്‍ക്കാരില്‍ നിന്നും ചില ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടും. കോടതി കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

തീര്‍ത്ഥ യാത്ര നടത്താന്‍ കഴിയും. ആരോഗ്യം തൃപ്തികരമാണ്. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. പ്രതീക്ഷിച്ചിരുന്ന തടസ്സങ്ങള്‍ നേരിടേണ്ടി വരും.

Daily Horoscope astrology prediction for August 28, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

എകെജി സെന്റര്‍ ഭൂമി അളക്കല്‍ നാളെ; റവന്യൂ വകുപ്പിന്റെ നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

'ഫെൻസിങ് നീക്കുന്നതിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും; ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും': വനംമന്ത്രി