ഇന്നത്തെ നക്ഷത്രഫലം Daily horoscope AI Image
Astrology

പണമിടപാടുകളില്‍ ലാഭം പ്രതീക്ഷിക്കാം, യാത്രകള്‍ ഗുണം ചെയ്യും

ഇന്നത്തെ നക്ഷത്രഫലം - 6-11-2025

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

തൊഴില്‍ രംഗത്ത് പ്രതീക്ഷിച്ച മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ അവസരങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബത്തില്‍ ഒരു മംഗള കര്‍മ്മം നടക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

പണം ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. പണയം വെച്ച ഉരുപ്പടികള്‍ തിരിച്ചെടുക്കാന്‍ കഴിയും. പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്താന്‍ ശ്രദ്ധിക്കുക. ആരോഗ്യം തൃപ്തികരമാണ്.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

പഠനത്തിലും തൊഴില്‍ മേഖലയിലും പുരോഗതി ഉണ്ടാകും. ഔദ്യോഗികയാത്രകള്‍ വിജയകരമാകും. പഴയ സുഹൃത്തുക്കളുമായി ബന്ധം പുതുക്കും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക.

കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)

സാമ്പത്തിക നില മെച്ചപ്പെടും. പ്രിയപ്പെട്ടവരുടെ സഹകരണം ലഭിക്കും. യാത്രക്ക് സമയം അനുകൂലമാണ്. കുടുംബ ജീവിതം സന്തോഷകരമാകും. ചി ലര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാനും കഴിയും

ചിങ്ങം (മകം, പൂരം, ഉത്രം ¼)

അനാവശ്യ ചെലവുകളും മറ്റും വര്‍ദ്ധിക്കും. കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സാധിക്കും. വീട് വാങ്ങുന്ന കാര്യം തീരുമാനമാകില്ല. നേര്‍ച്ചക ളും വഴിപാടുകളും മുടങ്ങാതെ നടത്തുക.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും നിലനില്‍ക്കും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. ചെറുയാത്രകള്‍ ആവശ്യമായി വരും. അല ട്ടിക്കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായി വരും. ആത്മവിശ്വാസം വര്‍ദ്ധിക്കും. കുടുംബ സ്വത്തു സംബന്ധമായ ഗുണകരമായ വാര്‍ത്ത ലഭിക്കും. എതിരാളികളെ വശത്ത് ആക്കാന്‍ കഴിയും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ നല്ല ദിനം. ആത്മബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. ആരോഗ്യത്തില്‍ പുരോഗതി കാണാം. മൃദുവായി സംസാരിക്കാന്‍ ശ്രദ്ധിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

സാഹസിക തീരുമാനങ്ങള്‍ വിജയത്തിലേക്ക് നയിക്കും. പണമിടപാടുകളില്‍ ലാഭം പ്രതീക്ഷിക്കാം. യാത്രകള്‍ ഗുണകരമായി മാറും. വിശ്രമം ആവശ്യമായ ദിവസമാണിത്. പ്രാര്‍ത്ഥന മുടങ്ങാതെ നടത്തുക.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മുന്‍പ് തീരുമാനം ആകാതെ നീണ്ടുപോയ ചര്‍ച്ചകള്‍ ഇന്ന് തീര്‍ക്കാന്‍ കഴിയും. ആരോഗ്യ നില മെച്ചപ്പെടും. ചിലര്‍ക്ക് പ്രമോഷന്‍ സാധ്യതയുണ്ട്. കാര്‍ഷിക കാര്യങ്ങളോട് താല്‍പര്യം വര്‍ദ്ധിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ സൗഹൃദങ്ങള്‍ ജീവിതത്തില്‍ ഗുണകരമാകും. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധയോടെ നടത്തുക. പങ്കാളിയുമായി സൗഹൃദബന്ധം വളരും. നിയമകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

മനസ്സിലുണ്ടായിരുന്ന ആശങ്കകള്‍ പൂര്‍ണ്ണമായി വിട്ടുമാറും. കലാ-സാഹിത്യരംഗത്ത് അംഗീകാരം ലഭിക്കും. ഉല്ലാസ യാത്ര നടത്തും. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും. ജോലിയില്‍ ഉയര്‍ച്ച നേടും.

Daily horoscope and astrology prediction for 6-11-2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാര്‍ പോളിങ് ബൂത്തിലേക്ക്; ജനവിധി തേടുന്നവരില്‍ തേജസ്വി അടക്കം പ്രമുഖര്‍

തൃശൂരില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് മെട്രോ വരില്ല; എയിംസിന് തറക്കല്ലിടാതെ 2029ല്‍ വോട്ട് ചോദിക്കില്ല; സുരേഷ് ഗോപി

മാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ, സപ്ലൈകോയിലൂടെ 25 രൂപ നിരക്കില്‍ 20 കിലോ അരി; ക്രിസ്മസ് ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍

സഞ്ജുവിനെ വീണ്ടും തഴഞ്ഞു; തിലക് വര്‍മ്മ ഇന്ത്യ എ ടീം നായകന്‍, ഇഷാന്‍ കിഷന്‍ ടീമില്‍

'രാജ്യത്ത് കിട്ടാവുന്നതില്‍ ഏറ്റവും സൗകര്യമുള്ള ബസ്'; വോള്‍വോ 9600 എസ്എല്‍എക്സുമായി കെഎസ്ആര്‍ടിസി; വളയം പിടിച്ച് ഗണേഷ് കുമാര്‍

SCROLL FOR NEXT