daily horoscope 
Astrology

ധനകാര്യങ്ങളിൽ നേട്ടം പ്രതീക്ഷിക്കാം, പുതിയ അവസരങ്ങൾ ലഭിക്കും

ഇന്നത്ത നക്ഷത്ര ഫലം – 20-2-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സാമ്പത്തികമായി നല്ല പുരോഗതി കാണും. മുൻ കൈ എടുത്ത കാര്യങ്ങൾ ഫലം ചെയ്യും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ദിവസം അനുകൂലമാണ്. ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ധനകാര്യങ്ങളിൽ നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തിൽ സന്തോഷകരമായ ചർച്ചകൾ നടക്കും. ദിവസം അനുകൂലമാണ്.സുഹൃത്തുക്കളുടെ ഉപദേശം ഗുണകരമാകും. യാത്ര സന്തോഷം നൽകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

വരുമാന വർധനക്ക് വഴിയൊരുങ്ങും. പഠനകാര്യങ്ങളിൽ ശ്രദ്ധ ഉയരും. പുതിയ അവസരങ്ങൾ ലഭിക്കും. ദിവസം നല്ല ഫലങ്ങൾ നൽകും. പുതിയ അറിവുകൾ നേടാൻ സാധിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പ്രണയബന്ധങ്ങളിൽ സൗഹൃദവും വിശ്വാസവും വർധിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്ത ലഭിക്കും. ദിവസം അനുകൂലമാണ്. ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിൽ ഐക്യം വർധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സാമ്പത്തിക ഇടപാടുകൾ ഗുണകരമാകും. കഴിവുകൾക്ക് അംഗീകാരം ലഭിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. ദിവസം അനുകൂലമാണ്. സാമൂഹിക ബന്ധങ്ങൾ വിപുലമാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കുടുംബകാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. ആസൂത്രണം ചെയ്താൽ കാര്യങ്ങൾശരിയാകും. ദിവസം അല്പം പ്രതികൂലമാണ്. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ചെലവുകളിൽ നിയന്ത്രിക്കുക.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സാമ്പത്തികമായി നേട്ടകരമായ അവസരങ്ങൾ വരാം. കലാപരമായ കഴിവുകൾ തെളിയും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. ദിവസം അനുകൂലമാണ്. പുതിയ ബന്ധങ്ങൾ ഗുണകരമാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പ്രണയ കാര്യങ്ങളിൽ അനുകൂല പ്രതികരണം ലഭിക്കും. ആത്മവിശ്വാസം വർധിക്കും. ദിവസം നല്ലതാണ്. യാത്രകൾ ഗുണകരമാകും. സുഹൃത്തുക്കളുമായി നല്ല സമയം ചെലവിടും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ദിവസം അനുകൂലമാണ്. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും. ആത്മീയ ചിന്തകൾ ശാന്തി നൽകും. പു തിയ വിഷയം പഠിക്കാൻ ആരംഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സാമ്പത്തിക നില ശക്തമാകും. പുതിയ പദ്ധതികൾ ആരംഭിക്കും. ജോലിയിൽ ഉയർച്ച നേടും. കുടും ബത്തിൽ ഐക്യം വർധിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സുഹൃദ് ബന്ധങ്ങൾ ശക്തമാകും. കൂട്ടായ പ്രവർത്തനങ്ങളിൽ വിജയം. സൃഷ്ടിപരമായ ആശയങ്ങൾ നടപ്പാക്കും. ആരോഗ്യം മെച്ചപ്പെടും. മനസ്സിൽ സന്തോഷം നിലനിൽക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പ്രണയത്തിൽ മനസ്സറിഞ്ഞ് പെരുമാറുക. ആത്മീയ ചിന്തകൾ ശാന്തി നൽകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. യാത്രകൾ ഗുണകരമാകും. സ്നേഹബന്ധങ്ങൾ ദൃഢമാകും.

Daily horoscope and astrology prediction for february 20

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശസ്ത്രക്രിയ അഞ്ചുവര്‍ഷം മുന്‍പ്; വയറുവേദനയ്ക്ക് മാറ്റമില്ല; കണ്ടെത്തിയത് 'കത്രിക'

അടിച്ചുപൊളിച്ച് ഗോവ കാണാം, കുറഞ്ഞ ചെലവില്‍; വരുന്നു കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജ്

കാനഡയെ തകര്‍ത്തു; മിന്നും ജയവുമായി അഫ്ഗാനിസ്ഥാന്റെ മടക്കം

പൊലിസ് ഐഡി കാര്‍ഡ് ഉപയോഗിച്ചു മുറിയെടുത്തു; പീഡനത്തിന് പിന്നാലെ വീട്ടിലെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചു; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

രഞ്ജി ട്രോഫി; കര്‍ണാടക ഫൈനലില്‍

SCROLL FOR NEXT