astrology 
Astrology

Today's Rashi Phalam April 11|വിദേശയാത്രയ്ക്ക് അവസരം; സാമ്പത്തികമായി ഗുണകരമായ കാലം

ഇന്നത്തെ നക്ഷത്രഫലം – 11-4-2026 ഡോ :പിബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

നീണ്ടുനിന്നിരുന്ന ഒരു ആശങ്കയ്ക്ക് പരിഹാരം ഉണ്ടാകും. ജോലിയിൽ ഉയർച്ച നേടും. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാൻ ഇടയുണ്ട്. യാത്രകൾ പ്രയോജനകരമാണ്.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

മുമ്പ് ആലോചിച്ചിരുന്ന ഒരു കാര്യം പ്രാവർത്തിക മാക്കാൻ അവസരം ലഭിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബകാര്യങ്ങളിൽ നിങ്ങളുടെ അഭിപ്രായത്തിന് പ്രാധാന്യം ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

നിങ്ങളുടെ ചിന്തകൾക്ക് വ്യക്തമായ ദിശലഭി ക്കും. സുഹൃത്തു ക്കളുമായി ചില പ്രധാന കാര്യങ്ങൾ പങ്കുവെക്കാ ൻ കഴിയും. വിദേശയാത്രയ്ക്ക് അവസരം ഉണ്ടാകും.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. ചില പഴയ കാര്യങ്ങൾ വീണ്ടും പരിഗണിക്കേണ്ട സാഹചര്യം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

പ്രവർത്തനങ്ങളിൽ മികച്ച മുന്നേറ്റം കൈവരും. ജോലിയിൽ ഉയർച്ച നേടും. മറ്റുള്ളവരുടെ സഹകരണം ലഭിക്കുന്നതിനാൽ കാര്യങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാം. പുതിയ ചുമതല ഏറ്റെടുക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

മുമ്പ് ആരംഭിച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങ ൾ ഏറ്റെടുക്കും. അടുത്തവരുമായി ചില പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഒരു കാര്യത്തിൽ പ്രതീക്ഷിച്ച പിന്തുണ ലഭിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പ്രണയ ബന്ധങ്ങളിൽ കൂടുതൽ അടുപ്പം ഉണ്ടാകും. സാമ്പത്തികമായി ഗുണകരമായ കാലമാണ്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ജോലിയിൽ ഉയർച്ച നേടും. ഒരു പഴയ വിഷയം പരിഹരിക്കപ്പെടും. നിങ്ങളുടെ കഴിവുകൾ തെളിയിക്കാൻ അവസരം ലഭിക്കും. വീട് വിട്ട് കഴിയേണ്ടി വരും. ആരോഗ്യം തൃപ്തികരമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

സാധാരണ ദിവസത്തേക്കാൾ വ്യത്യസ്തമായ അനുഭവങ്ങൾ ഉണ്ടാകും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. യാത്രകൾ വഴി ഉപകാരപ്രദമായ പരിചയങ്ങൾ ലഭിക്കും. സമ്പത്ത് വർദ്ധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ചില കാര്യങ്ങളിൽ വൈകിപ്പ് അനുഭവപ്പെടാം. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സഹനത്തോടെ പ്രവർത്തിച്ചാൽ ഫലപ്രാപ്തി കൈവരും. എതിരാളികളെ സൂക്ഷിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

നിങ്ങളുടെ ആശയങ്ങൾക്ക് അംഗീകാരം ലഭി ക്കും.മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ചെറിയ മാറ്റങ്ങൾ വലിയ നേട്ടത്തിലേക്ക് നയിക്കും.സൗഹൃദബന്ധങ്ങൾ കൂടുതൽ ശക്തമാകും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

നാളുകളായി ശ്രമിച്ചിരുന്ന ഒരു കാര്യം സഫലമാകും. കുടുംബത്തിൽ സന്തോഷകരമായ അന്തരീ ക്ഷം ഉണ്ടാകും. നിങ്ങളുടെ കഴിവുകൾക്ക് യോജി ച്ച അംഗീകാരം ലഭിക്കും. വരുമാനം വർദ്ധിക്കും.

Daily-horoscope-april-11-2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലബനനിലും വെടിനിര്‍ത്തണം, മരവിപ്പിച്ച ആസ്തികള്‍ വിട്ടുകിട്ടണം'; നിബന്ധനകളുമായി ഇറാന്‍; ചര്‍ച്ച പരാജയപ്പെട്ടാല്‍ ആക്രമണം കടുപ്പിക്കുമെന്ന് ട്രംപ്

ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി രജത് പടിദാര്‍; രാജസ്ഥാന് ജയിക്കാന്‍ വേണ്ടത് 210

കടന്നൽ കുത്തേറ്റ സ്ത്രീക്ക് രക്ഷകനായി കെഎസ്ആർടിസി ഡ്രൈവർ

ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി; പകരം സംവിധാനം കൊണ്ടുവരും; നടപടി യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍

'മാധ്യമങ്ങളെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുന്നു. കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം'; വി കുഞ്ഞികൃഷ്ണനെതിരെ പരാതി

SCROLL FOR NEXT